/indian-express-malayalam/media/media_files/uploads/2017/11/sara-ss-horz.jpg)
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന ഒരു വ്യക്തിക്ക് നല്കുന്ന എല്ലാ അവകാശാധികാരങ്ങളും ഹാദിയ്ക്ക് ലഭിച്ചിരിക്കണമെന്ന് സാഹിത്യകാരി സാറാ ജോസഫ്. ഭർത്താവിനൊപ്പം ജീവിക്കാൻ മാത്രമാണ് തനിക്കിഷ്ടമെന്ന് വ്യക്തമായും ശക്തമായും ഹാദിയ ഉറക്കെ വിളിച്ചു പറഞ്ഞത് മതേതര ജനാധിപത്യ ഇന്ത്യയിലെ പൊതു സമൂഹത്തോടാണെന്നും സാറാ ജോസഫ് പറഞ്ഞു.
'ഇന്ത്യൻ ഭരണഘടന ഒരു വ്യക്തിക്ക് നല്കുന്ന എല്ലാ അവകാശാധികാരങ്ങളും ഹാദിയ്ക്ക് ലഭിച്ചിരിക്കണം. ആരെയെങ്കിലും ഭയപ്പെട്ടു സത്യം മറച്ചുവച്ചില്ല ആ പെൺകുട്ടി. തനിക്ക് ലോകത്തോടു പറയാനുള്ളത് പറയാൻ കിട്ടിയ സന്ദർഭം അവൾ കൃത്യമായി ഉപയോഗിച്ചു. മരണത്തേക്കാൾ ശക്തമാണ് പ്രണയം. അത് മനസ്സിലാക്കാൻ ജാതി മത കോമരങ്ങൾക്ക് കഴിവില്ല', സാറാ ജോസഫ് പറഞ്ഞു.
ഹാദിയയുടെ പഠനം തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിനൊപ്പമോ രക്ഷിതാക്കള്‍ക്കൊപ്പമോ ഹാദിയയ്ക്ക് പോകാന്‍ സാധിക്കില്ല. ഇപ്പോള്‍ പഠനം തുടരണമെന്നും വിവാഹം സംബന്ധിച്ച വാദം ജനുവരി മൂന്നാം വാരം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടില്‍ പോകണമെന്നാണ് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സേലത്ത് കോളേജിലേക്ക് പോകാനാണ് കോടതി ഹാദിയയോട് നിര്‍ദേശിച്ചത്. ഡോക്ടറാകണമെന്ന ഹാദിയയുടെ ആഗ്രഹം പരിഗണിച്ച് ഇപ്പോള്‍ പഠിക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി അറിയിച്ചു.
സുരക്ഷാകാര്യങ്ങളും ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. കേരളഹൗസില്‍ കഴിയുന്ന ഹാദിയയെ കഴിയുന്നതും വേഗം സേലത്തുളള കോളേജ് ഹോസ്റ്റലിലേക്ക് മാറ്റാനുളള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. ഹൗസ് സര്‍ജന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹാദിയയുടെ ഡോക്ടര്‍ പഠനം പൂര്‍ത്തിയാവുകയുളളു.
കേസില്‍ അച്ഛന്‍ അശോകന്റെ വാദം തളളി തുറന്ന കോടതിയില്‍ ഹാദിയയുടെ വാദം കേള്‍ക്കുകയായിരുന്നു. പരിഭാഷകന്റെ സഹായത്തോടെയാണ് ഹാദിയ സംസാരിച്ചത്. എന്താണ് നിങ്ങളുടെ ഭാവി സ്വപ്നമെന്ന് ജഡ്ജി ചന്ദ്രചൂഢ് ചോദിച്ചപ്പോള്‍ 'എനിക്ക് സ്വാതന്ത്ര്യം വേണം' എന്നാണ് ഹാദിയ പറഞ്ഞത്. പഠനം തുടരാന്‍ അനുവദിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടു. തന്റെ മുന്‍ നിലപാടില്‍ ഉറച്ച് തന്നെയാണ് ഹാദിയ കോടതിയിലും നിലകൊണ്ടത്.
സര്‍ക്കാര്‍ ചെലവില്‍ പഠനം തുടരണോ എന്ന കോടതിയുടെ ചോദ്യത്തിന് 'വേണ്ട എന്റെ ഭര്‍ത്താവിന്റെ ചെലവില്‍ പഠിച്ചോളാം' എന്നായിരുന്നു ഹാദിയയുടെ മറുപടി. പഠിക്കാന്‍ പോകണോ എന്ന് ചോദിച്ചപ്പോള്‍ ആദ്യം ഭര്‍ത്താവിനെ കാണാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയോട് അപേക്ഷിച്ചു. 11 മാസമായി കടുത്ത മാനസിക സംഘര്‍ഷമാണ് നേരിടുന്നതെന്നും ഡല്‍ഹിയില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ അനുവദിക്കണമെന്നും കോടതിയെ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.