scorecardresearch
Latest News

കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ല: അമിത് ഷാ

ലോകത്തുനിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസവും ഇല്ലാതായിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു

കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ല: അമിത് ഷാ

തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപിക്കായി പ്രവര്‍ത്തിക്കണമെങ്കില്‍ രാഷ്ട്രഭക്തിക്കൊപ്പം ബലിദാനം ചെയ്യാനുള്ള ശക്തിയും വേണം. രാജ്യത്തെ ജനമനസുകളില്‍ നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ ലോകത്തുനിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസവും ഇല്ലാതായിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ബി ജെ പി സര്‍ക്കാര്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ശേഷം ആദ്യമായി രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പട്ടിക ജാതിക്കാരനായ രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു. രണ്ടാമത് അവസരം ലഭിച്ചപ്പോള്‍, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിത ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുത്തു. രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിലൂടെയല്ലാതെ രാഷ്ട്രത്തിന്റെ വികസനം സംഭവിക്കില്ലെന്നാണ് നരേന്ദ്രമോദി വിശ്വസിക്കുന്നത് അമിത് ഷാ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര ഭരണത്തിന് പിന്തുണ നല്കിയപ്പോഴും ആദിവാസി വിഭാഗങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. മോദി സര്‍ക്കാര്‍ കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി. 5.5 കോടി പിന്നാക്കവിഭാഗ കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കി. പാവപ്പെട്ടവരുടെ കാര്യം പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ദളിതര്‍ക്കായി എന്ത് ചെയ്തു എന്നതിന്റെ കണക്ക് അവതരിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Lotus will emerge in kerala amit shah