അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്‌ക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

നാഗാലാന്റ് ലോട്ടറി വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയത് ചോദ്യം ചെയ്ത് സാന്റിയാഗോ മാർട്ടിന്റെ പാലക്കാട് ആസ്ഥാനമായ ഫ്യൂച്ചർ ഗെയിമിങ് സൊലൂഷൻസ് സമർപ്പിച്ച ഹർജി അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: കേരളത്തിൽ അന്യസംസ്ഥാന ലോട്ടറി വിൽപ്പനക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. നാഗാലാന്റ് ലോട്ടറി വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയത് ചോദ്യം ചെയ്ത് സാന്റിയാഗോ മാർട്ടിന്റെ പാലക്കാട് ആസ്ഥാനമായ ഫ്യൂച്ചർ ഗെയിമിങ് സൊലൂഷൻസ് സമർപ്പിച്ച ഹർജി അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്.

പേപ്പർ ലോട്ടറി നിയമത്തിലും വിൽപ്പന നികുതി നിയമത്തിലും സംസ്ഥാന സർക്കാർ കൊണ്ടുവന്ന രണ്ട് ഭേദഗതി ഉത്തരവുകൾ കോടതി റദ്ദാക്കി. ലോട്ടറി വിൽപ്പനയും വിപണനവും തടയുന്നതും കോടതി വിലക്കി.

Read Also: ലോട്ടറിയടിച്ച 500 രൂപ വാങ്ങാനെത്തി, വേറൊരു ടിക്കറ്റെടുത്തു; വീണ്ടും ഭാഗ്യം 75 ലക്ഷത്തിന്റെ രൂപത്തിൽ

മാർട്ടിന്റെ തന്നെ ടീസ്റ്റ ഏജൻസിയുടെ മിസോറാം ലോട്ടറി വിൽപ്പന തടഞ്ഞ സർക്കാർ നടപടിയും കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ലോട്ടറി കേന്ദ്ര വിഷയമാണെന്നും അന്യസംസ്ഥാന ലോട്ടറി നിയന്ത്രണത്തിന് നിയമം കൊണ്ടു വരാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും കോടതി ആവർത്തിച്ചു വ്യക്തമാക്കി.

അന്യസംസ്ഥാന ലോട്ടറി വിൽപ്പന ലോട്ടറി നിയന്ത്രണ നിയമത്തിന് വിരുദ്ധമാണെങ്കിൽ സംസ്ഥാനത്തിന് നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാമെന്നും ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ഉത്തരവിൽ വ്യക്തമാക്കി.

2017ൽ ലോട്ടറി വിൽപ്പനക്ക് അനുമതി തേടി ഫ്യുച്ചർ ഗെയിമിങ് സൊലൂഷൻസ് ഹാജരാക്കിയ കരാർ നിയമ വിരുദ്ധമാണെന്ന് നിരീക്ഷിച്ചായിരുന്നു സർക്കാർ ഉത്തരവുകൾ ഇറക്കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lottery sale kerala high court

Next Story
എറണാകുളത്തും ഷിഗെല്ലയെന്ന് സംശയം; 56കാരിയുടെ സാംപിൾ വിദഗ്‌ധ പരിശോധനയ്‌ക്ക് അയച്ചുhealth department, ആരോഗ്യവകുപ്പ്, kerala news, shigella, ഷിഗെല്ല, ഷിഗല്ല, bacteria, ബാക്ടീരിയ, Kozhikode, കോഴിക്കോട്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com