തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ സാധ്യത. വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വലിയ വില വര്‍ധനവുണ്ടാകില്ലെന്നും ഇതേ കുറിച്ച് അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വില്‍പ്പനക്കാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണിത്. വില വര്‍ധിപ്പിച്ചില്ലെങ്കില്‍ ലോട്ടറി വില്‍പ്പനക്കാരുടെ വരുമാനം കുറയുമെന്ന് മന്ത്രി പറഞ്ഞു. വേണ്ടത്ര ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയനുകളുമായി ഇതേകുറിച്ച് ചർച്ച ചെയ്യുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
Read Also: ഇതു തന്നെയല്ലേ ക്രിക്കറ്റിന്റെ ‘ആത്മാവ്’; കോഹ്‌ലിക്ക് കയ്യടിച്ച് ഐസിസിയും
ലോട്ടറിയുടെ എക്‌സെെസ് നികുതി കൂട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ലോട്ടറിക്ക് വില വർധിപ്പിക്കുകയോ സമ്മാനത്തുക കുറയ്‌ക്കുകയോ ആണ് വഴിയെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.