കാസർഗോഡ് വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

പുലർച്ചെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്

ലോറി, ഓട്ടോ റിക്ഷ, പൊയിനാച്ചി അപകടം, ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീണ് അപകടം

കാസർഗോഡ്: ദേശീയപാതയിൽ പൊയിനാച്ചിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. ചട്ടഞ്ചാൽ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ ശോഭ (32), മകൾ വിസ്മയ (13) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും മറ്റൊരാൾക്കും പരുക്കേറ്റിട്ടുണ്ട്.

ഗുരുതരമായ പരുക്കുകളോടെ രാജനെയും ഓട്ടോ ഡ്രൈവർ ഖാദറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ലോറിയും മറിഞ്ഞതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്.

പുലർച്ചെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. ബണ്ടിച്ചാലിൽ നിന്ന് പുല്ലുരിലേക്കു പോകുകയായിരുന്നു ഓട്ടോറിക്ഷ. കാസർകോടേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യബസ് കണ്ടക്ടറാണ് രാജന്‍. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയ‌ത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lory autorikshaw accident killed 2 other 2 seriously injured

Next Story
ശ്യാ​മ​പ്ര​സാ​ദ് വ​ധം: തി​ങ്ക​ളാ​ഴ്ച എ​ബി​വി​പിയുടെ വി​ദ്യാ​ഭ്യാ​സ ബ​ന്ദ്syam prasad killed in kannur,
The moderation of comments is automated and not cleared manually by malayalam.indianexpress.com