പാലക്കാട്: ച​ര​ക്കു​ലോ​റി സ​മ​രത്തിന്റെ പശ്ചാത്തലത്തില്‍ ലോറി ക്ലീനര്‍ കല്ലേറില്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ മൊഴി മാറ്റി. കഞ്ചിക്കോട് വെച്ചാണ് കല്ലേറ് നടത്തിയതെന്നായിരുന്നു ഇയാള്‍ നേരത്തേ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ തമിഴ്നാട് അതിര്‍ത്തിയില്‍ വാളയാറിനും ചാവടിക്കും ഇടയിലാണ് കല്ലേറ് നടന്നതെന്നാണ് ഇയാള്‍ ഇപ്പോള്‍ പൊലീസിനോട് വ്യക്തമാക്കിയത്. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന ലോറിയാണ് അക്രമിക്കപ്പെട്ടത്.

മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് കല്ലേറില്‍ കൊല്ലപ്പെട്ടത്. ലോറി ക്ലീനർ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു. മരിച്ച മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷക്ക് സംഭവത്തിന് ശേഷം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന കാര്യം പരിശോധിച്ച് പാലക്കാട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം കെ.മോഹൻകുമാർ ആവശ്യപ്പെട്ടു.

ബാഷയുടെ ആശ്രിതർക്ക് അടിയന്തര നഷ്ടപരിഹാരം നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരം ജില്ലാ കളക്ടർ കമ്മീഷനെ അറിയണം. മരണത്തിന് ഉത്തരവാദികളായവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സ്വീകരിച്ച മാർഗ്ഗങ്ങൾ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ടാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

റിപ്പോർട്ടുകൾ മൂന്നാഴ്ചക്കകം ലഭ്യമാകണം. കേസ് പാലക്കാട് സിറ്റിംഗിൽ പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

സമരം കടുത്തതോടെ ഇ​ത​ര​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ച​ര​ക്കു​മാ​യി എ​ത്തു​ന്ന ലോ​റി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞിട്ടുണ്ട്. വി​പ​ണി​ക​ളി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക്​ ദൗ​ർ​ല​ഭ്യം നേ​രി​ട്ടു​തു​ട​ങ്ങി. ഇ​ത്​ അ​വ​ശ്യ​വ​സ്​​തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്നും ആ​ശ​ങ്ക ഉ​യ​ർ​ന്നു. ഡീ​സ​ൽ വി​ല വ​ർ​ധ​ന​യും തേ​ഡ്​ പാ​ർ​ട്ടി ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യം വ​ർ​ധ​ന​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഒാ​ൾ ഇ​ന്ത്യ മോ​േ​ട്ടാ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ൺ​ഗ്ര​സാ​ണ്​ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്.

ഇ​തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​ കേ​ര​ള​ത്തി​ൽ ലോ​റി ഒാ​ണേ​ഴ്​​സ്​ വെ​ൽ​ഫെ​യ​ർ ഫെ​ഡ​റേ​ഷ​നും സ​മ​ര​ത്തി​ലാ​ണ്. ദി​വ​സ​വും ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ച​ര​ക്കു​ലോ​റി​ക​ൾ സം​സ്​​ഥാ​ന​ത്തേ​ക്ക്​ വ​ന്നി​രു​ന്ന​ത്​ സ​മ​രം തു​ട​ങ്ങി​യ​തോ​ടെ മു​ന്നൂ​റോ​ള​മാ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​വും ശ​രാ​ശ​രി മു​ന്നൂ​റോ​ളം ലോ​റി​ക​ളേ അ​തി​ർ​ത്തി ക​ട​ന്ന്​ എ​ത്തി​യു​ള്ളൂ. ഇ​വ​ത​ന്നെ സ​മ​രം തു​ട​ങ്ങു​ന്ന​തി​ന്​ മു​മ്പ്​ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട​വ​യാ​ണെ​ന്നും തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ​ഇ​വ പോ​ലും എ​ത്തി​ല്ലെ​ന്നും ഫെ​ഡ​റേ​ഷ​ൻ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​കെ. ഹം​സ പ​റ​ഞ്ഞു. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ സ​മ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.