തി​രു​വ​ന​ന്ത​പു​രം: ഓ​ൾ ഇ​ന്ത്യ മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ലോ​റി സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലെ​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ വി​പ​ണി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. പ​ച്ച​ക്ക​റി​യു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും വരവ് നിലച്ചതോടെയാണ് വി​പ​ണി കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. സ​മ​രം തു​ട​ർ​ന്നാ​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് ക്ഷാ​മം ഉ​ണ്ടാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. നിലവിൽ സ്റ്റോക്ക് ചെയ്തവയാണ് ഇന്നലെ വരെ വിറ്റത്. ഇത് തീരുന്നതോടെ ഭക്ഷ്യസാധനങ്ങളുടെ പ്രതിസന്ധി രൂക്ഷമാവും.

സിമന്റും കമ്പിയും മണലും മറ്റും വരാതാവുന്നതോടെ നിർമ്മാണ മേഖലയും സ്തംഭിക്കും.ഏറ്റവും വലിയ തൊഴിൽമേഖലയായ നിർമ്മാണ രംഗവും വ്യാപാര മേഖലയും സ്തംഭിച്ചാൽ കേരളം കടുത്ത പ്രതിസന്ധിയിലാവും.
ലോറിജീവനക്കാർക്കും ചുമട്ടു തൊഴിലാളികൾക്കും ജോലിയില്ലാതായി. ദിവസവും രണ്ടായിരത്തിലധികം ലോറികൾ കടന്നുപോകുന്ന വാളയാർ ചെക്ക് പോസ്റ്റിൽ ഇന്നലെ നാമമാത്രമായ വാഹനങ്ങളാണ് എത്തിയത്.ഇറച്ചിക്കോഴിയും മുട്ടയും കയറ്റി അയയ്ക്കാനാവാതായതോടെ കോടിക്കണക്കിന് രൂപയാണ് ഫാം ഉടമകൾക്ക് നഷ്ടമാകുന്നത്. കോഴിത്തീറ്റയും കിട്ടാതായി. കോഴിയുടെയും മുട്ടയുടെയും വരവ് കുറഞ്ഞതോടെ മാംസവിപണിയും പ്രതിസന്ധിയിലാണ്.

ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ആണ് ദേശീയ വ്യാപകമായി ലോറി സമരത്തിന് ആഹ്വാനം ചെയ്തത്. കേരളത്തില്‍ ഓടുന്ന രണ്ടര ലക്ഷത്തോളം ലോറികള്‍ കേരള ലോറി ഓണേര്‍സ് വെല്‍ഫെയര്‍ ഫെഡറേഷനു കീഴിലാണുള്ളത്.

ഫെഡറേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തുന്ന ലോറി സമരത്തിനു പിന്തുണയുമായി ടാങ്കര്‍, കണ്ടെയ്‌നര്‍ ലോറി ഉടമകളും ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് 13 സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ചരക്കുനീക്കം നടക്കാതായതോടെ മാര്‍ക്കറ്റുകള്‍ സ്തംഭനാവസ്ഥയിലെത്തിയിരിക്കുകയാണ്. ഇതോടെ അവശ്യ സാധനങ്ങള്‍ അടുത്തദിവസങ്ങളില്‍ വില വര്‍ധിക്കുമെന്ന് ഉറപ്പായി.

ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക, ഡീസല്‍ വില രാജ്യത്താകമാനം ഏകീകരിക്കുക, അശാസ്ത്രീയമായ ടോള്‍ പിരിവ് നിര്‍ത്തലാക്കുക, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 150 ശതമാനം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്നും ആവശ്യമെങ്കില്‍ ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും ലോറി ഓണേര്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.