താമരശ്ശേരി: ചുങ്കം ജംങ്ഷനോടു ചേര്‍ന്ന് മുക്കം റോഡില്‍ നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. അത്തായക്കണ്ടത്ത് റഫീഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടില്‍ താമസക്കാരില്ലായിരുന്നതിനാല് വലിയ അപകടം ഒഴിവായി.
റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ലോറിയാണ് മറിഞ്ഞത്. മുക്കം ഭാഗത്ത് നിന്നും ചുങ്കം ചെക്ക് പോസ്റ്റിനു സമീപത്തെ ടാർ മിക്സിങ് യൂണിറ്റിലേക്ക് വരികയായിരുന കാലി ടിപ്പറാണ് അപകത്തിൽപ്പെട്ടത്.
വീട് പൂർണമായും തകർന്നു. വീട്ടൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നും താമസം മാറിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
കോഴിക്കോട് ടിപ്പറും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം; 11 പേര്‍ക്ക് പരുക്ക്
പുറക്കാട്ടിരിയില്‍ ടിപ്പറും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം. 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരായ ശിവണ്ണ, നാഗരാജ എന്നിവരാണ് മരിച്ചവരില്‍ രണ്ട് പേര്. കര്‍ണാടകയിലെ ഹസന് സ്വദേശികളാണ് ഇവര്‍. ട്രാവലർ ഡ്രൈവറായ എറണാകുളം സ്വദേശിയാണ് മരിച്ചവരില്‍ മറ്റൊരാള്‍.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. തീര്‍ത്ഥാടകരുമായി എത്തിയ ട്രാവലറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വണ്ടിയില്‍ കുടുങ്ങി കിടന്നവരെയുള്പ്പെടെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
Also Read: ഇന്നലെ ഇഡിക്ക് മുന്നില്‍ 11 മണിക്കൂര്‍; കെ. എം. ഷാജിയെ ഇന്നും ചോദ്യം ചെയ്യും