കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേൾക്കുന്നില്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയിലെ പ്രധാനമന്ത്രി താൻ എന്താണ്​ ചെയ്യാൻ പോകുന്നതെന്ന്​ മാത്രമാണ്​ ജനങ്ങളോട്​ പറയുന്നത്​. സ്വന്തം മനസിലുള്ളത്​ മാത്രമാണ്​ മോദി മൻ കീ ബാത്തിലുടെ വ്യക്​തമാക്കുന്നത്​. സ്വന്തം മൻ കീ ബാത്ത്​ പറയുകയല്ല ഒരു പ്രധാനമന്ത്രിയുടെ കർത്തവ്യമെന്നും രാഹുൽ കുറ്റപ്പെടുത്തി. കോഴിക്കോട് ബീച്ചിൽ നടക്കുന്ന മഹാജനറാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വേണ്ടത് രണ്ട് ഇന്ത്യയാണ്. ധനികരുടെ ഇന്ത്യയും സാധാരണക്കാരന്റെ ഇന്ത്യയും. മോദി പ്രവർത്തിക്കുന്നത് ധനികർക്ക് വേണ്ടിയാണെന്നും രാഹുൽ. അനിൽ അമ്പാനി പോലുള്ള ധനികരുടെ മുന്നിൽ മോദി രാഷ്ട്രത്തിന്റെ സമ്പത് വ്യവസ്ത അടിയറവ് വെച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി. കാർഷിക വായ്‌പ ചോദിക്കുന്ന കർഷകരെ നോക്കി പരിഹസിക്കുകയാണ് അമിത് ഷായും മോദിയുമെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ് അധികാരത്തിലെത്തിയാൽ വനിത ബിൽ പാസാക്കുമെന്നും രാഹുൽ. വനിത ബില്ലിലൂടെ ലോക്‌സഭയിലും രാജ്യസഭകളിലും നിയമസഭകളിലും മാത്രമല്ല തൊഴിൽ രംഗത്തും 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും രാഹുൽ.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാഹുൽ ഗാന്ധി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. തൃശ്ശൂരിലെ പരിപാടിയ്ക്ക് പുറമെ കണ്ണൂരിലെത്തുന്ന രാഹുൽ ഗാന്ധി ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കണ്ടു. അവിടെ നിന്ന് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകളും രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു.

06.50 PM: ജനമഹാറാലിയ്ക്ക് സമാപനം. രാഹുലിന്റെ കേരളം സന്ദർശനം പൂർത്തിയായി

06.40 PM: അനിൽ അമ്പാനി പോലുള്ള ധനികരുടെ മുന്നിൽ മോദി രാഷ്ട്രത്തിന്റെ സമ്പത് വ്യവസ്ത അടിയറവ് വെച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി.

06.30 PM: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേൾക്കുന്നില്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയിലെ പ്രധാനമന്ത്രി താൻ എന്താണ്​ ചെയ്യാൻ പോകുന്നതെന്ന്​ മാത്രമാണ്​ ജനങ്ങളോട്​ പറയുന്നത്​.

06.12 PM: വനിത ബിൽ പാസാക്കും; 33 ശതമാനം സംവരണം ഭരണരംഗത്തും തൊഴിൽ മേഖലയിലും ഉറപ്പ് വരുത്തും: രാഹുൽ ഗാന്ധി

06.05 PM: 35000 കോടി രൂപ നീരവ് മോദിയ്ക്ക് നൽകാൻ പ്രധാനമന്ത്രിയ്ക്ക് സാധിക്കുമെങ്കിൽ അതിലുമേറെ നാട്ടിലെ പാവപ്പെട്ടവർക്ക് നൽകാൻ കോൺഗ്രസിനും സാധിക്കും

06.01 PM: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വേണ്ടത് രണ്ട് ഇന്ത്യയാണ്. ധനികരുടെ ഇന്ത്യയും സാധാരണക്കാരന്റെ ഇന്ത്യയും

06.00 PM: പുൽവാമ ഭീകരാക്രമണം നടന്നതിന് ശേഷം മൂന്ന് മണിയ്‌ക്കൂർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷൂട്ടിങ്ങിലായിരുന്നു

05.55 PM: കാർഷിക വായ്‌പ ചോദിക്കുന്ന കർഷകരെ നോക്കി പരിഹസിക്കുകയാണ് അമിത് ഷായും മോദിയുമെന്ന് രാഹുൽ ഗാന്ധി

05.53 PM: സാധരണക്കാരോടോ, മന്ത്രിസഭയോടും, ആരോടും ഒന്നും ആലോചിക്കാതെയാണ് മോദി തീരുമാനങ്ങളെടുക്കുന്നത്

05.42 PM: കോൺഗ്രസ് ഈ രാജ്യത്തിന്റെ മേൽ ഒന്നും അടിച്ചേൽപ്പിക്കാനും അടിച്ചമർത്താനും ആഗ്രഹിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

05.10 PM: കോഴിക്കോട് ജനമഹാറാലിയ്ക്ക് തുടക്കം. രാഹുൽ ഗാന്ധിയ്‌ക്കൊപ്പം യുഡിഎഫ് നേതാക്കന്മാരും വേദിയിൽ

05.00 PM: രാഹുൽ ഗാന്ധി കോഴിക്കോട് എത്തി

04.30 PM: രാഹുൽ ഗാന്ധി കോഴിക്കോട് ജനമഹാറാലിയെ അഭിസംബോധന ചെയ്യും

3.00 pm: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കാസർഗോഡ് ജില്ലയിലെ സന്ദർശനം പൂർത്തിയാക്കി കോഴിക്കോടേക്ക് പോവുകയാണ്. കോഴിക്കോട് ബീച്ചിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയെ അഭിമുഖീകരിച്ച് സംസാരിക്കുന്ന അദ്ദേഹം അതിന് ശേഷം കേരളത്തിൽ നിന്ന് മടങ്ങും.

2.55 pm: പെരിയയിൽ കൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് രാഹുൽ ഗാന്ധി. അതിന് വേണ്ടി കോൺഗ്രസ് ഉറച്ച് നിൽക്കുമെന്നും പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2.51 pm: മുഖ്യമന്ത്രി വരാതിരുന്നതിനെ വിമർശിച്ചും രാഹുൽ ഗാന്ധി വന്നതിന്റെ പ്രശംസിച്ചും കൃപേഷിന്റെ അച്ഛൻ… രാഹുൽ ഗാന്ധിയുടെ സന്ദർശനം തങ്ങൾക്ക് ഏറെ ആശ്വസമായെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാൽ മുഖ്യമന്ത്രി വീട് സന്ദർശിക്കാതിരുന്നതിനെ വിമർശിച്ച അദ്ദേഹം പിണറായി വിജയൻ കേരളത്തിന്റെ മുഴുവൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ പാർട്ടിയുടെ മാത്രം മുഖ്യമന്ത്രിയല്ലെന്നും പറഞ്ഞു.

2.50 pm: രാഹുൽ ഗാന്ധി ഇപ്പോൾ ശരത് ലാലിന്റെ വീട്ടിലെത്തി…

02.47 pm: രാഹുൽ ഗാന്ധി പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നു

2.37 pm: കൃപേഷിന്റെ വീട്ടിൽ നിന്നും രാഹുൽ ഗാന്ധി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശവകുടീരം സന്ദർശിക്കാൻ പോകുന്നു.

2.34 pm: കൃപേഷിന്റെ വീട്ടിൽ നിന്ന് രാഹുൽ ഗാന്ധി നേരെ പോവുക കൃപേഷിന്റെയും ശരത് ലാലിന്റെയും ശവകുടീരത്തിലേക്കാണ്. ഇവിടെ നിന്നും അദ്ദേഹം ശരത് ലാലിന്റെ വീട്ടിലേക്ക് പോവും.

2.30 pm: കോൺഗ്രസ് അദ്ധ്യക്ഷൻ രാാഹുൽ ഗാന്ധി പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ കുടിലിലെത്തി. മാതാപിതാക്കലോടും സഹോദരങ്ങളോടും സംസാരിക്കുന്ന അദ്ദേഹം ഏതാണ്ട് 15 മിനിറ്റ് ഇവിടെ ചിലവഴിക്കുമെന്നാണ് കരുതുന്നത്.

2.00 pm: രാഹുൽ ഗാന്ധിയുടെ വരവ് പ്രതീക്ഷിച്ച് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് പെരിയയിൽ തടിച്ചുകൂടിയിരിക്കുന്നത്.

1.45 pm: രാഹുൽ ഗാന്ധി ഇനി പെരിയയിലേക്കാണ് പോകുന്നത്. പെരിയയിൽ സിപിഎം പ്രവർത്തകരാൽ കൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിലേക്കാണ് രാഹുൽ ഗാന്ധി പോകുന്നത്.

01.10 PM: രാഹുൽ ഗാന്ധി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലാണ് കൂടിക്കാഴ്ച

01.00 PM: രാഹുൽ ഗാന്ധി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി

11.55 AM: രാഹുൽ ഗാന്ധി ഇനി കണ്ണൂരിലേയ്ക്ക്

11.50 AM: കോൺഗ്രസ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും. ഈ മന്ത്രാലയം നിങ്ങളുടെ ഓരോരുത്തരുടേയും അഹിംസാത്മകമായ ആയുധമായിരിക്കുമെന്നും രാഹുൽ ഗാന്ധി.

11.43 AM: നീരവ് മോദിക്ക് നല്‍കിയ പണം രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ അവര്‍ മികച്ച രീതിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേനെ.

11.39 AM: 2019 ല്‍ അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി.യില്‍ മാറ്റം വരുത്തും. ജി.എസ്.ടി.യെ ലളിതമാക്കുകയാകും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ചെയ്യുക.

11.36 AM: രാഹുൽ ഗാന്ധി മത്സ്യ തൊഴിലാളി പാർലമെന്റിൽ സംസാരിക്കുന്നു

11.34 AM:

11.32 AM: മോദിയെ പോലെ താൻ കപട വാഗ്ദാനങ്ങൾ നൽകില്ലെന്ന് രാഹുൽ ഗാന്ധി

11.29 AM: മത്സ്യതൊഴിലാളികള്‍ക്ക് ന്യായമായ വേതനം ലഭിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം.

11.25 AM: നീരവ് മോദിക്ക് നല്‍കിയ പണം രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ അവര്‍ മികച്ച രീതിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേനെ.

11.00 AM: മത്സ്യതൊഴിലാളികളെ നരേന്ദ്ര മോദി സര്‍ക്കാര്‍ അവഗണിക്കുന്നു. മത്സ്യതൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കും. അവരുടെ സേവനം നിസ്വാര്‍ത്ഥമാണെന്ന് രാഹുല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.