പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കാന്‍ പി.സി ജോര്‍ജ്

കോട്ടയത്തു ചേര്‍ന്ന കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം

PC George, പിസി ജോര്‍ജ്, muslims, മുസ്ലിംങ്ങള്‍, Kottayam, കോട്ടയം, Muslim, മുസ്ലിം, Kerala Police, കേരള പൊലീസ്, audio clip, ശബ്ദരേഖ, ie malayalam, ഐഇ മലയാളം

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ പി.സി ജോര്‍ജ് എംഎല്‍എ. സംസ്ഥാനത്തെ 20 സീറ്റുകളിലും തന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം മത്സരിച്ചേക്കുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി.

കോട്ടയത്തു ചേര്‍ന്ന കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. ഒന്‍പത് അംഗ സമിതി യോഗത്തില്‍ ഇക്കാര്യത്തെ കുറിച്ച് അന്തിമ തീരുമാനമെടുക്കും. ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പത്തംതിട്ടയില്‍ നിന്ന് തന്നെ ജനവിധി തേടാന്‍ പി.സി ജോര്‍ജ് നീക്കങ്ങള്‍ നടത്തുന്നത്.

കോട്ടയത്ത് നിന്ന് പി.ജെ ജോസഫ് മത്സരിക്കുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം, ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടും മറുപടി നല്‍കാനുള്ള മാന്യത കോണ്‍ഗ്രസ് കാണിച്ചില്ലെന്ന് പി.സി ജോര്‍ജ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് പി.സി ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചിരുന്നില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Loksabha election pc george to be contested from pathanamthitta

Next Story
സിപിഎം സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കുംcpm election, cpm,
The moderation of comments is automated and not cleared manually by malayalam.indianexpress.com