തിരുവനന്തപുരം: സംസ്ഥാനത്ത് 2,61,778 കന്നി വോട്ടര്‍മാരാണ് ഇത്തവണയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴാണ് ടിക്കാറാം മീണ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം രണ്ട് കോടി 54 ലക്ഷമാണ്. 24, 970 പോളിങ് സ്റ്റേഷനുകളിലായിരിക്കും സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ഇന്നലെ വൈകീട്ട് അഞ്ച് മുതല്‍ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ പുരുഷ വോട്ടര്‍മാരുടെ എണ്ണം 1,22,97,403 ആണ്. വനിതാ വോട്ടര്‍മാരുടെ എണ്ണം 1,31,11,189 ഉം. 700 ലേറെ പ്രശ്‌നബാധിത പോളിങ് സ്റ്റേഷനുകള്‍ കേരളത്തിലുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പോളിങ് സ്റ്റേഷനുകള്‍ വര്‍ധിച്ചിട്ടുണ്ട്. 119 ട്രാന്‍സ്‌ജെന്‍ഡറുകളാണ് സംസ്ഥാനത്തുനിന്ന് വോട്ടര്‍ ലിസ്റ്റിലുള്ളത്.

സ്ഥാനാര്‍ത്ഥികളുടെ ആകെ ചെലവുപരിധി 70 ലക്ഷമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് മലപ്പുറം ജില്ലയില്‍. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍. കേരളത്തില്‍ ഏപ്രില്‍ 23 നാണ് തിരഞ്ഞെടുപ്പ് നടക്കുക. മേയ് 23 ന് ഫലം പുറത്തുവരുമെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ