കേരള കോൺഗ്രസിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടയിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് പി ജെ ജോസഫ്. സീറ്റില്ല എന്ന അറിയിപ്പൊന്നും ഇതുവരെ ലഭിച്ചട്ടില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം ജോസ്ഫ് വിഭാഗം നേതാക്കൾ തൊടുപുഴയിൽ യോഗം ചേർന്നു.

Also Read: പി.ജെ ജോസഫിന് സീറ്റില്ല; ‘രണ്ടില’യില്‍ തമ്മിലടി

മോന്‍സ് ജോസഫ് എംഎല്‍എ, ടി യു കുരുവിള ഇടുക്കിയിലെ ജോസഫ് വിഭാഗം നേതാക്കൾ തുടങ്ങിയവരുമായാണ് പിജെ ജോസഫ് വീട്ടില്‍ കൂടിയാലോചനകള്‍ നടത്തിയത്. ഇതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും വൈകാനുള്ള സാധ്യതകളാണ് മുന്നിൽ കാണുന്നത്. പകൽ മുഴുവൻ കെ എം മാണിയുടെ വസതിയിൽ ചേർന്ന യോഗത്തിലും കേരള കോൺഗ്രസ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിരുന്നില്ല.

Also Read: മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണോ എന്ന് രാഹുല്‍ തീരുമാനിക്കും

സീറ്റ് വേണമെന്ന പി.ജെ ജോസഫിന്റെ ആവശ്യത്തിനെതിരെ മാണി വിഭാഗം രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത കൂടുതല്‍ പരസ്യമായത്. പി.ജെ ജോസഫിന് പകരം തോമസ് ചാഴികാടനെയായിരിക്കും കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കുക. പി.ജെ ജോസഫിനോട് യോജിപ്പില്ലെന്ന് കോട്ടയം മണ്ഡലത്തിലെ നേതാക്കള്‍ അറിയിച്ചതോടെ ജോസഫിന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് ജോസഫിന് പകരം തോമസ് ചാഴികാടന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇന്നോ നാളെയോ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കെ.എം മാണി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ