കുമളി: മുല്ലപ്പെരിയാറിൽ പൊലീസിന്റെ ഔദ്യോഗിക ബോട്ടിൽ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ ബന്ധുക്കൾ ഉല്ലാസ യാത്ര നടത്തിയതായി ആരോപണം. ഡിജിപി ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ കുടുംബം ഔദ്യോഗിക ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന സ്‌പീഡ് ബോട്ട് ഉല്ലാസയാത്രയ്ക്ക് ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തായി.

വെളളിയാഴ്‌ച രാവിലെയാണ് രണ്ട് സ്ത്രീകളടക്കം നാലംഗ സംഘം അണക്കെട്ട് കാണാൻ മുല്ലപ്പെരിയാറിൽ എത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇവർക്ക് ഔദ്യോഗിക ബോട്ട് ലഭ്യമാക്കിയതെന്നാണ് ആരോപണം.

അതേസമയം ചട്ടലംഘനത്തെക്കുറിച്ച് തമി‌ഴ്‌നാട് ക്യു ബ്രാഞ്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം. മുല്ലപ്പെരിയാർ അണക്കെട്ടിൽ വനം വകുപ്പിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും ബോട്ടുകൾ ഉണ്ട്. ഈ ബോട്ടുകൾ ഒഴിവാക്കിയാണ് പൊലീസിന്റെ ഔദ്യോഗിക ബോട്ട് ഉപയോഗിച്ചതെന്നാണ് ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ