/indian-express-malayalam/media/media_files/uploads/2021/04/kt-jaleel1.jpg)
തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും വഴി ജലീല്‍ സത്യപ്രതിജ്ഞ ലംഘനവം നടത്തിയതായി ലോകായുക്ത ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹരുണ്‍ ഉല്‍ റഷീദും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ജലീലിന്റെ ജേഷ്ഠന്റെ മകന്‍ കെടി അദീപിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചത് യോഗ്യതകളില്‍ ഇളവ് നല്‍കിയാണെന്നും സ്വജനപക്ഷപാതം കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാണിച്ച് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി. വിവാദം ഉടലെടുത്തപ്പോള്‍ തന്നെ കെടി അദീപ് സ്ഥാനം രാജിവച്ചിരുന്നു.
മന്ത്രി വ്യക്തി താൽപ്പര്യം താത്പര്യം കണക്കിലെടുത്താണ് നിയമം നടത്തിയത്. ഒരു മന്ത്രി എന്ന നിലയിൽ അദ്ദേഹം സ്വജനപക്ഷപാതവും അഴിമതിയും നടത്തി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നതായി തെളിഞ്ഞ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് മന്ത്രിയായി തുടരാൻ അർഹതയില്ല. റിപ്പോര്‍ട്ട് ലോകായുക്ത ചട്ടം 12(3) പ്രകാരം മേൽ നടപടികൾക്കായി മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ജലീല്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ജലീല്‍ പ്രതികരിച്ചത്. "ബഹുമാനപ്പെട്ട ഹൈകോടതിയും ബഹുമാനപ്പെട്ട മുൻ കേരള ഗവർണ്ണറും സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോൾ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്," ജലീല്‍ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.