scorecardresearch

Latest News

ലോകായുക്ത ഓർഡിനൻസ്: യുഡിഎഫ് സംഘം ഗവർണറെ കാണും

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.എം.എ സലാം, മോന്‍സ് ജോസഫ്, എ.എ അസീസ്, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം

Kerala Governor
Photo: Screen Grab

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് ഗവര്‍ണറെ കാണും. രാവിലെ പതിനൊന്നരയ്ക്കാണ് യുഡിഎഫ് പ്രതിനിധി സംഘം രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.എം.എ.സലാം, മോന്‍സ് ജോസഫ്, എ.എ.അസീസ്, സി.പി.ജോണ്‍, ജി ദേവരാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം.

നിയമവിരുദ്ധമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

നിയമവിരുദ്ധമാണ് സർക്കാർ നടപടിയെന്നാണ് പ്രതിപക്ഷ വാദം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ലോകായുക്തയില്‍ നിലനിൽക്കുന്ന പരാതികളിൽ നടപടിയുണ്ടാകുമെന്ന ഭയമാണ് ഓർഡിനസിന് പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സര്‍ക്കാര്‍ കൈമാറിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പരിശോധിച്ചെങ്കിലും തീരുമാനം എടുത്തിട്ടില്ല. നിയമോപദേശം തേടിയ ശേഷമാകും തീരുമാനമെന്നാണ് മനസിലാകുന്നത്.

കഴിഞ്ഞ ദിവസം ഗവർണറെ കണ്ട നിയമ മന്ത്രി പി.രാജീവ്, എജിയുടെ നിയമോപദേശപ്രകാരമാണ് ഓർഡിനൻസ് എന്ന് ഗവർണറോട് വിശദീകരിച്ചിരുന്നു.

Also Read: ‘ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല’; ലോകായുക്ത ഓർഡിനൻസിൽ മറുപടിയുമായി പി.രാജീവ്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Lokayuktha ordinance udf leaders to meet kerala governor