/indian-express-malayalam/media/media_files/uploads/2022/02/lokayuktha-ordinance-kerala-government-pinarayi-vijayan-governor-614503-FI.jpg)
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. വിദേശയാത്രയ്ക്ക് ശേഷം സംസ്ഥാനത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഭേദഗതി വരുത്തുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ എ ജിയുടെ നിയമോപദേശമുണ്ടെന്നും സര്‍ക്കാര്‍ നേരത്തെ വിശദീകരണം നടത്തിയിരുന്നു. ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്നായിരുന്നു നിയമ മന്ത്രി പി.രാജീവ് വ്യക്തമാക്കിയിരുന്നത്.
1999 ലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം ലോകായുക്ത വിധി പറഞ്ഞാല്‍ അത് അംഗീകരിച്ച് കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ്. ലോകായുക്തയുടെ ഈ അധികാരമാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. ഇനി മുതല്‍ വിധി വന്നതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ കുറ്റാരോപിതരുടെ ഹിയറിങ് നടത്തി സർക്കാരിന് ലോകായുക്തയുടെ തീരുമാനം തള്ളാം.
നേരത്തെ ഓര്‍ഡിനന്‍സ് സംബന്ധിച്ച് ശക്തമായ നിലപാടായിരുന്നു ഗവര്‍ണര്‍ സ്വീകരിച്ചിരുന്നത്. മന്ത്രി രാജീവ് നേരിട്ടെത്തിയെങ്കിലും ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുകയായിരുന്നു. ഭേദഗതി നിയമാനുസൃതമാണെന്നും മറ്റ് സംസ്ഥാനങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാണിച്ചായിരുന്നു ഇടതുപക്ഷത്തിന്റെ വിശദീകരണങ്ങള്‍.
Also Read: പ്രോസിക്യൂഷന് തിരിച്ചടി; ഗൂഢാലോചനക്കേസില്‍ ദിലീപിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.