കണ്ണൂർ: കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. മാറോളി സ്വദേശി വിജയ (64) ആണ് മരിച്ചത്. പാനൂരിനടുത്ത് ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഭർത്താവ്: കുമാരൻ, മക്കൾ: രേഷ്മ, വിജേഷ്.

കേരളത്തിൽ രാവിലെ 7 മണിക്ക് തന്നെ വോട്ടിങ് തുടങ്ങി. വൈകീട്ട് 6 മണിവരെയാണ് വോട്ടിങ്. സംസ്ഥാനത്താകെ 24,970 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുളളത്. ഇതിൽ 831 പ്രശ്ന ബാധിത ബൂത്തുകളും 359 തീവ്ര പ്രശ്ന സാധ്യതാ ബൂത്തുകളും 219 മാവോയിസ്റ്റ് ഭീഷണിയുളള ബൂത്തുകളുമുണ്ട്. മിക്ക ബൂത്തുകളിലും രാവിലെ മുതൽ തന്ന വോട്ടർമാരുടെ നീണ്ട ക്യൂവാണ്.

Lok Sabha Election Phase 3 Live Updates

ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലുമായി 227 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. 20 മണ്ഡലങ്ങളിലായി 2,61,51,534 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ കൂടുതല്‍ സ്ത്രീകളാണ്. 1,34,66,521 സ്ത്രീ വോട്ടര്‍മാരും 1,26,84,839 പുരുഷ വോട്ടര്‍മാരും കേരളത്തിലുണ്ട്. കേരളത്തില്‍ നിന്ന് 174 ട്രാന്‍സ്പേഴ്സണ്‍സാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുക. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് മലപ്പുറം ലോക്സഭാ മണ്ഡലത്തിലാണ്. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.