കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരൻ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. മത്സരിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചയാളാണ് കെ.സുധാകരൻ. തനിക്ക് വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നായിരുന്നു സുധാകരന്റെ വാദം. പി.സി.ചാക്കോയും മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അവസാന ആയുധമെന്ന നിലയിൽ ഉമ്മൻചാണ്ടിയെയും രംഗത്തിറക്കാമെന്ന് സുധാകരൻ പ്രതികരിച്ചിട്ടുണ്ട്.

കേരളത്തിൽ ആരും ഹൈക്കമാൻഡ് നിർദേശം അനുസരിക്കാതിരിക്കില്ലെന്നും മുതിർന്ന നേതാക്കൾ മത്സരിക്കുന്നില്ലെന്ന വാർത്ത തെറ്റാണെന്നും സുധാകരൻ ഡൽഹിയിൽ വ്യക്തമാക്കി. ‘അവസാനത്തെ ആയുധം എന്ന രീതിയിൽ മാത്രമേ ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കൂ. ഹൈക്കമാൻഡ് പറഞ്ഞാൽ അദ്ദേഹവും മത്സരിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ സ്ഥാനാർത്ഥി പി.കെ.ശ്രീമതിയാണ് സുധാകരന്റെ എതിരാളി. ഇത്തവണ തീപാറുന്ന പോരാട്ടമായിരിക്കും കണ്ണൂരിലേത്. കഴിഞ്ഞ ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ സുധാകരൻ 6566 വോട്ടുകൾക്കാണ് ശ്രീമതിയോട് പരാജയപ്പെട്ടത്. എന്നാൽ, 2009ൽ നടന്ന തിരഞ്ഞെടുപ്പിൽ സുധാകരൻ 43,151 വോട്ടുകൾക്ക് വിജയിച്ചിരുന്നു. 1984 മുതൽ 1998 വരെ അഞ്ചുതവണയായി മുല്ലപ്പള്ളി രാമചന്ദ്രൻ വിജയിച്ച മണ്ഡലം കൂടിയാണിത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ