ആലപ്പുഴ: മത്സരിക്കാൻ ഇല്ലെന്ന് കെ.സി.വേണുഗോപാൽ വ്യക്തമാക്കിയതോടെ ആലപ്പുഴയിൽ വട്ടം കറങ്ങി കോൺഗ്രസ്. സംഘടനാ ചുമതലയുള്ളത് കൊണ്ടാണ് തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഡല്‍ഹിയില്‍ ഇരുന്ന് കൊണ്ട് ആലപ്പുഴയില്‍ മത്സരിക്കുന്നത് വോട്ടര്‍മാരോട് കാണിക്കുന്ന നീതി കേടാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

മണ്ഡലം നിലനിർത്താൻ ആരെ കളത്തിൽ ഇറക്കമെന്ന ചർച്ചയിലാണ് നേതൃത്വം. ആലപ്പുഴയിലെ സിറ്റിങ് എംപിയാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാല്‍. എം.ലിജുവടക്കമുള്ളവരാണ് മണ്ഡലത്തില്‍ കെ.സി.വേണുഗോപാലിന് പകരം കോണ്‍ഗ്രസ് പരിഗണനയിലുള്ളത്.

അരൂര്‍ എംഎല്‍എയായ ആരിഫാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് കാര്യമായി പിന്തുണ ലഭിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ