ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെളളാപ്പളളി മത്സരിക്കുന്നതില്‍ നിലപാട് മാറ്റി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാര്‍ മത്സരിക്കുന്നതില്‍ താന്‍ എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. തുഷാറിനുളള ശക്തമായ സംഘടനാ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

Read: ബിഡിജെഎസിന് അഞ്ച് സീറ്റ്; തുഷാർ വെളളാപ്പളളിക്ക് തൃശ്ശൂർ സീറ്റ്

‘തുഷാര്‍ മത്സരിക്കുന്നതില്‍ എതിരല്ല. എസ്എന്‍ഡിപി ഭാരവാഹി സ്ഥാനം രാജി വയ്ക്കേണ്ടി വരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. എസ്എന്‍ഡിപിക്ക് ആരോടും പ്രത്യേക താത്പര്യമോ താത്പര്യക്കുറവോ ഇല്ല. തുഷാറിനോടും എസ്എന്‍ഡിപിക്ക് ശരിദൂരമായിരിക്കും,’ വെളളാപ്പളളി പറഞ്ഞു.

മകൻ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൃശൂരിൽ ബിഡിജെഎസ് സ്ഥാനാർഥിയായാണ് തുഷാർ വെള്ളാപ്പള്ളി മത്സരത്തിന് ഇറങ്ങുന്നത്. മകൻ തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ല. തുഷാർ മത്സരിക്കുന്നെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ നിലപാടാണ് വെളളാപ്പളളി നടേശൻ ഇപ്പോള്‍ മാറ്റിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.