ന്യൂഡല്‍ഹി: ലോ​ക്സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ​നി​ന്നു മ​ത്സ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന് ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. ഹൈ​ക്ക​മാ​ൻ​ഡ് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​നി​ശ്ചി​ത​ത്വം ഇ​ല്ല. പി.​സി.ചാ​ക്കോ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും തിരഞ്ഞെടുപ്പ് സമിതിയും ഇന്ന് ചേരുന്നുണ്ട്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചേക്കില്ലെന്നാണ് പുതിയ സൂചന. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ അത് അമേഠിയില്‍ പരാജയം ഭയന്നാണെന്ന ബിജെപി വിമര്‍ശനത്തിന് ശക്തികൂട്ടുമെന്ന് മുതിര്‍ന്ന നേതാക്കള്‍ വിലിയിരുത്തുന്നു.

Read: ഇന്ദിരയ്ക്കും സോണിയയ്ക്കും ശേഷം തെക്കേ ഇന്ത്യയിൽ ഭാഗ്യപരീക്ഷണത്തിന് രാഹുൽ?

ശത്രു ഇടതുപക്ഷമെന്ന തോന്നൽ ഉണ്ടാകും. എതിരാളി ബിജെപിയാകുന്ന മണ്ഡലത്തിൽ മത്സരിക്കുന്നതാകും രാഷ്ട്രീയമായി നേട്ടമുണ്ടാക്കുക എന്ന അഭിപ്രായവും നേതാക്കളുടെ കൂടിയാലോചനയില്‍ ഉയര്‍ന്നുവന്നു. മുസ്‍ലിം പ്രാതിനിധ്യം ചര്‍ച്ചയായതിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ മത്സരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.

സ്ഥാനാര്‍ഥിത്വം വിവാദമായത് സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് മൂലമാണെന്നാണ് ദേശീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ന് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുലാണെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.