കോഴിക്കോട്: ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ രഹസ്യ യോഗത്തെ കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ഇന്ന് കോഴിക്കോട് എത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ച സീറ്റുകളിലൊന്നായ വയനാട് ടി സിദ്ദീഖിന് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട്ട് രഹസ്യയോഗം നടത്തിയത്.

രാവിലെ 10ഓടെ കോഴിക്കോട് ഡിസിസി ഓഫിസിലെത്തുന്ന അദ്ദേഹം ജില്ലാ നേതാക്കളില്‍ നിന്ന് വിശദീകരണം തേടും. അച്ചടക്കലംഘനം തെളിയുകയാണെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തിരഞ്ഞെടുപ്പ് കാലമാണെന്നു കരുതി നടപടി വൈകരുതെന്നാണ് പല നേതാക്കളുടെയും വികാരം.

നിര്‍ണായകമായ തിരഞ്ഞെടുപ്പ് സമയം നടത്തിയ രഹസ്യ യോഗത്തെ കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മുല്ലപ്പള്ളി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നേരിട്ടെത്തി അന്വേഷണം നടത്തുക. അതിനിടെ രഹസ്യയോഗത്തിന് നേതൃത്വം നൽകിയ കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ മുല്ലപ്പള്ളിക്ക് രാമചന്ദ്രന് കത്തയച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ