തിരുവനന്തപുരം: കാലാവസ്ഥാ ദിനത്തില്‍ കുളം വൃത്തിയാക്കി കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മരുതംകുഴി ക്ഷേത്രത്തിനു സമീപം ചിറ്റാന്‍കര കോട്ടൂര്‍ കോണം കുളമാണ് പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനം വൃത്തിയാക്കിയത്. നാടന്‍ ലുക്കിലാണ് കുമ്മനം പ്രവര്‍ത്തകര്‍ക്കും മറ്റ് ബിജെപി നേതാക്കള്‍ക്കും ഒപ്പം കുളം വൃത്തിയാക്കാനെത്തിയത്.
Read: സിപിഎമ്മിനെ പോലെ എളുപ്പത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപിക്കാവില്ലെന്ന് കുമ്മനം
പായല്‍ നീക്കാനും ചെളിവാരാനും കുമ്മനവും കുളത്തിലിറങ്ങിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. അഴുക്ക് നീക്കി കുളം വൃത്തിയാക്കിയ ശേഷം കരയില്‍ ഫലവൃക്ഷവും നട്ടാണ് കുമ്മനം മടങ്ങിയത്. കുളത്തിലെ ആമ്പല്‍വളളികള്‍ വൃത്തിയാക്കിയ ശേഷം പ്ലാവിന്‍ തൈ നട്ടു. ഇതിന് ശേഷം ചക്കപ്പുഴുക്കും കഴിച്ചാണ് കുമ്മനം മടങ്ങിയത്.
ലോക ജലദിനമായിരുന്ന വെള്ളിയാഴ്ച ആനയിറ ഈശാലയത്തിലെത്തിയപ്പോള്‍ സ്വാമി ഈശ സമ്മാനിച്ച പ്ളാവാണ് നട്ടത്. കൗതുകത്തോടെയാണ് നാട്ടുകാര്‍ കുമ്മനത്തിന്റെ പ്രചാരണ പരിപാടിയുടെ തുടക്കം കണ്ടത്.