തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ വീട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തി. ഇരുവരും തമ്മില്‍ അരമണിക്കൂറോളം സൗഹൃദസംഭാഷണം നടത്തി. സിപിഎമ്മിന് ആരോടും നിഷേധാത്മക നിലപാടില്ലെന്ന് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍ അടച്ചുവെച്ച വാതില്‍ മുട്ടി വിളിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുമായി അടുത്ത ബന്ധമാണെന്നും രാഷ്ട്രീയ നേതാക്കൾ തെരഞ്ഞെടുപ്പ് കാലത്ത് പിന്തുണ തേടുന്നത് സ്വാഭാവികമെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു. എസ്എന്‍ഡിപിക്ക് എല്ലാരോടും ശരിദൂരമാണ്. ആരോടും അകല്‍ച്ചയോടെ അടുപ്പമോ ഇല്ല. അതേസമയം തുഷാര്‍ വെളളാപ്പളളി മത്സരിക്കുന്നതില്‍ താന്‍ നിലപാട് മാറ്റിയെന്ന വാര്‍ത്ത തെറ്റാണെന്നും വെളളാപ്പളളി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.