ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്തിയില്ല. 36 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രി പ്രഖ്യാപിച്ചത്. ഇ​തു​വ​രെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത പ​ത്ത​നം​തി​ട്ട​യി​ൽ, സം​സ്ഥാ​ന നേ​താ​ക്ക​ളെ മാ​റ്റി​നി​ർ​ത്തി മ​റ്റൊ​രാ​ൾ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണ് അ​ഭ്യൂ​ഹം. ബി​ജെ​പി​യു​ടെ ദേ​ശീ​യ നേ​തൃ​ത്വം വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ ആ ​നി​യോ​ഗം ഏ​ല്പി​ക്കു​ന്ന​ത് ആ​രെ​യാ​ക​ണ​മെ​ന്ന​തി​ൽ ദേ​ശീ​യ​ത​ല​ത്തി​ലും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടെ​ന്നാ​ണു സൂ​ച​ന.

ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഒ​ഡീ​ഷ, ആ​സാം, മേ​ഘാ​ല​യ എ​ന്നി​ങ്ങ​നെ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​ണു പു​റ​ത്തു​വി​ട്ട​ത്. ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള 23, മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്ന് ആ​റ്, ഒ​ഡീ​ഷ​യി​ൽ​നി​ന്ന് അ​ഞ്ച്, ആ​സാം, മേ​ഘാ​ല​യ- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം. കേ​ന്ദ്ര​മ​ന്ത്രി ജെ​പി ന​ഡ്ഡ​യാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​ത്. ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് സം​ബി​ത് പ​ത്ര ഒ​ഡീ​ഷ​യി​ലെ പൂ​രി​യി​ൽ​നി​ന്നു മ​ത്സ​രി​ക്കും.

ആ​ദ്യ ഘ​ട്ട​ത്തി​ൽ 184 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക ബി​ജെ​പി പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​രാ​ണ​സി​യി​ലും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഗാ​ന്ധി​ന​ഗ​റി​ലും ജ​ന​വി​ധി തേ​ടും.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പാട്‌ന സാഹേബില്‍ നിന്ന് ജനവിധി തേടും. ബിജെപി വിമത എംപി ശത്രുഘ്‌നന്‍ സിംഹയാണ് നിലവില്‍ പാട്‌നയില്‍ നിന്നുള്ള ജനപ്രതിനിധി. മോദി സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്ന ശത്രുഘ്‌നന്‍ സിംഹയ്ക്ക് ഇത്തവണ സിറ്റിംഗ് സീറ്റ് നല്‍കിയിട്ടില്ല.

ഹാജിപൂരില്‍ നിന്ന് ജനവിധി തേടുക രാം വിലാസ് പസ്വാന്റെ സഹോദരന്‍ പശുപതി കുമാര്‍ പരാസ് ആണ്. രാം വിലാസ് പസ്വാന്റെ സിറ്റിംഗ് സീറ്റാണ് ഹാജിപൂര്‍. സിറ്റിംഗ് എംപിയും മോദി സര്‍ക്കാരിന്റെ വിമര്‍ശകനുമായ കീര്‍ത്തി ആസാദിനും ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. കീര്‍ത്തി ആസാദിന്റെ സിറ്റിംഗ് സീറ്റായ ദര്‍ബാഗയില്‍ ഗോപാല്‍ജി താക്കൂറാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.