Latest News

കോട്ടയം കേരളാ കോണ്‍ഗ്രസിന് തന്നെ; സീറ്റ് വച്ചുമാറില്ലെന്ന് ജോസ് കെ.മാണി

പി.ജെ.ജോസഫിനെ മത്സരിപ്പിക്കില്ല എന്ന ഉറച്ച നിലപാടിലാണ് മാണി ഗ്രൂപ്പ്

Jose K Mani, Kerala Congress M, ജോസ് കെ. മാണി, കേരളാ കോൺഗ്രസ് എം, Kottayam,

കോട്ടയം: കോട്ടയം സീറ്റ് കോണ്‍ഗ്രസിനായി വച്ചുമാറില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം). സീറ്റ് വച്ചുമാറില്ലെന്നും സ്ഥാനാര്‍ത്ഥിയുടെ കാര്യം പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി തീരുമാനിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

കോട്ടയം സീറ്റ് കോണ്‍ഗ്രസിന് നല്‍കി മറ്റേതെങ്കിലും സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തെ യുഡിഎഫ് തള്ളിയതോടെ നിലവിലുള്ള കോട്ടയം സീറ്റില്‍ തന്നെ കേരളാ കോണ്‍ഗ്രസ് (എം) മത്സരിക്കും. എന്നാല്‍, സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്.

ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയ സാഹചര്യത്തില്‍ കോട്ടയം സീറ്റ് തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ജോസഫ് വിഭാഗം. എന്നാല്‍, മാണി വിഭാഗം ഇതിനെ എതിര്‍ക്കുന്നു. പി.ജെ.ജോസഫിനെ മത്സരിപ്പിക്കില്ല എന്ന ഉറച്ച നിലപാടിലാണ് മാണി ഗ്രൂപ്പ്.

ജോസഫിനെതിരെ മാണി വിഭാഗം പരസ്യമായി രംഗത്തുവന്നതോടെ പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യതകളാണ് കാണുന്നത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ കോട്ടയത്തുനിന്ന് സ്വതന്ത്രനായി ജോസഫ് ജനവിധി തേടാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.

Web Title: Lok sabha election kerala congress wont handover kottayam seat

Next Story
ലീഗിന് മൂന്നാം സീറ്റില്ല; കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിലേക്ക് മാറ്റാന്‍ നീക്കം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express