കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍

സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചു ധാരണയായ ശേഷം പട്ടിക തെരഞ്ഞടുപ്പ് സമിതിക്ക് കൈമാറും

rahul gandhi, രാഹുൽ ഗാന്ധി, vm sudheeran, വിഎം സുധീരൻ, congress, കോൺഗ്രസ്, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: കേരളത്തില കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക യോഗം. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചു ധാരണയായ ശേഷം പട്ടിക തെരഞ്ഞടുപ്പ് സമിതിക്ക് കൈമാറും.

ഇടുക്കി, ആലപ്പുഴ, വടകര, പത്തനംതിട്ട, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. മുതിര്‍ന്ന നേതാക്കളുടെ സ്ഥാനാർത്ഥിത്വവും ചര്‍ച്ച ചെയ്യും. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ ഒന്നിലധികം പേരുകളോടെ സാധ്യത പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിക്കും.

പ്രധാന നേതാക്കൾ മൽസരിക്കണമെന്നാണ് ആവശ്യമെങ്കിലും ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും സ്ഥാനാർഥികളാകാനില്ലെന്ന് കേരളത്തിലെ ചർച്ചകളിൽ രാഹുൽ ഗാന്ധിയെ അറിയിച്ചെന്നാണ് വിവരം. മൽസരത്തിനില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചെങ്കിലും വടകരയിൽ പകരം സ്ഥാനാർഥി ആരെന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lok sabha election congress candidates meeting delhi

Next Story
ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്‍റ് കേന്ദ്രമായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു: പിണറായി വിജയന്‍Pinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com