scorecardresearch

യുഡിഎഫ് സ്ഥാനാർഥികളെ കാത്ത് വയനാടും വടകരയും

കെ.മുരളീധരന്റെ സ്ഥാനാർഥിത്വത്തിൽ ആശയക്കുഴപ്പം ഇല്ല എന്ന് ഹൈക്കമാൻഡ് നേതാക്കൾ

കെ.മുരളീധരന്റെ സ്ഥാനാർഥിത്വത്തിൽ ആശയക്കുഴപ്പം ഇല്ല എന്ന് ഹൈക്കമാൻഡ് നേതാക്കൾ

author-image
WebDesk
New Update
congress, കോൺഗ്രസ്, ie malayalam, ഐഇ മലയാളം

വടകര: മുന്നൂറിലധികം സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും വയനാടും വടകരയും എപ്പോൾ ഉണ്ടാകും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇല്ല. വയനാടിന്റെ കാര്യത്തിലെ അനിശ്ചിതാവസ്ഥയാണ് വടകര പ്രഖ്യാപനത്തിന് തടസമായത്. കെ.മുരളീധരന്റെ സ്ഥാനാർഥിത്വത്തിൽ ആശയക്കുഴപ്പം ഇല്ല എന്ന് ഹൈക്കമാൻഡ് നേതാക്കൾ വ്യക്തമാക്കി.

Advertisment

Read: ‘എല്ലാം ശരിയാകും’; വയനാട്ടിലും വടകരയിലും ആശങ്ക വേണ്ടെന്ന് ഹൈക്കമാന്‍ഡ്

വയനാട് സീറ്റിന്റെ അനിശ്ചിതത്വം തുടരുമ്പോഴും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ‍ യുഡിഎഫ് വേഗം കൂട്ടിയിട്ടുണ്ട്. ഒന്നാം ഘട്ട പ്രചാരണ പരിപാടികള്‍ 31 ഓടെ പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്നു മുതല്‍ രണ്ടാം ഘട്ട പ്രചാരണത്തിലേക്കിറങ്ങും. വിവിധ ജില്ലകളിലുള്ള സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി.

publive-image

Advertisment

കാസർഗോഡ് ഉള്‍പ്പെടെ ഏതാനും ജില്ലകളില്‍ കോണ്‍ഗ്രസിന് സംഘടനാപരമായ പ്രശനങ്ങളുണ്ട്. ഇത് പരിഹരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ ജനറല്‍ സെക്രട്ടറിമാരെ നിയോഗിച്ചു. നേതാക്കള്‍ ക്യാമ്പ് ചെയ്ത് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു. പ്രാദേശികമായ മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കാനും വിവിധ വിഭാഗങ്ങളുടെ നേതാക്കളെ കാണാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.

Cpm Election Lok Sabha Election 2019 Wayanad Vadakara Udf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: