കൽപറ്റ: വയനാട്ടിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് പ്രശ്നമുണ്ടാക്കാനോ സാധ്യതയെന്നാണ് റിപ്പോർട്ട്. വനാതിർത്തികളിൽ രാഷ്ട്രീയ പാർട്ടികൾ പ്രചാരണം നടത്തുമ്പോൾ സുരക്ഷ ഒരുക്കണമെന്ന് പൊലീസ് സ്റ്റേഷനുകൾക്ക് നിർദേശം നൽകി.

Read: സംസ്ഥാനത്ത് 242 സ്ഥാനാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ വയനാട്ടില്‍

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ എൻഡിഎ സ്ഥാനാർഥി തുഷാർ വെളളാപ്പളളിയുടെയും എൽഡിഎഫ് സ്ഥാനാർഥി പി.പി.സുനീറിന്റെയും സുരക്ഷ ശക്തമാക്കി. തുഷാർ വെളളാപ്പളളിയുടെ സുരക്ഷയ്ക്കായി ഒരു ഗൺമാനെ നിയമിച്ചു. പി.പി.സുനീറിന് വരും ദിവസങ്ങളിൽ ഗൺമാനെ നിയമിക്കും.

കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ആശ്രമം സ്കൂളിൽ മാവോയിസ്റ്റുകൾ പോസ്റ്റർ പതിപ്പിച്ചിരുന്നു. ഈ സ്കൂളിൽ പോളിങ് ബൂത്തുണ്ട്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു മുന്നിലും കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ പോസ്റ്റർ പതിപ്പിച്ചിരുന്നു. വയനാട്ടിലെ കർഷകർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ലഘുലേഖയും വിതരണം ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.