തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ കേരള നേതാക്കാൾ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും. തമിഴ് നാട്ടിൽ നിന്നുമാണ് രാഹുൽ കേരളത്തിലേയ്ക്ക് എത്തുന്നത്.

നാഗർകോവിലിൽ പാർട്ടി റാലിക്ക് ശേഷം രാഹുൽ ഗാന്ധി ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെത്തുക. അവിടെ നിന്ന് കൊച്ചിയിലേയ്ക്ക് പോകുന്ന രാഹുൽ ഗാന്ധി നാളെ തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമെന്‍റില്‍ പങ്കെടുക്കും. പിന്നീട് കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബാംഗങ്ങളെയും പെരിയയിലെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളും സന്ദ‌ർശിക്കും. കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തിലും രാഹുൽ ഗാന്ധി സംസാരിക്കും.

05.30 PM: തമിഴ്‌നാട് സർക്കാരിനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് രാഹുൽ ഗാന്ധി. നാഗർകോവിലിൽ സംസരിക്കുകയായിരുന്നു അദ്ദേഹം

05.10 PM:

05.00 PM: നാഗർകോവിലിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു

04.15 PM: ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിവാദം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന മുൻ നിലപാടിൽ അയഞ്ഞ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ. ശബരിമല വിഷയം തിരഞ്ഞെടുപ്പിന് ഉന്നയിക്കാമെന്ന് വ്യക്തമാക്കിയ അദ്ദേഹം അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും പറഞ്ഞു. Read More

03.50 PM: സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി

03.45 PM: സ്റ്റെല്ലാ മേരിസ് കോളെജിലെ പരിപാടിയ്ക്ക് ശേഷം നാഗർകോവിലിൽ രാഷ്ട്രീയ റാലിയിൽ രാഹുൽ പങ്കെടുക്കും

03.30 PM:

03.00 PM: റോബര്‍ട്ട് വാദ്രയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയത് ഇങ്ങനെ: “എല്ലാ വ്യക്തികള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് അവകാശമുണ്ട്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. അതില്‍ പക്ഷപാതമില്ല. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ദസോള്‍ട്ട് ഏവിയേഷനോട് പ്രധാനമന്ത്രി സമാനന്തര ചര്‍ച്ചകള്‍ നടത്തിയതായി രേഖകളിലുണ്ട്. എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടക്കട്ടെ. അത് വാദ്രയായാലും പ്രധാനമന്ത്രിയായാലും.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.