തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് കിട്ടാത്തതില്‍ ഇടഞ്ഞ് നില്‍ക്കുന്ന കെ.വി.തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ശ്രമങ്ങള്‍ ആരംഭിച്ചു. കെ.വി.തോമസ് കോണ്‍ഗ്രസിനൊപ്പം സഹകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

കെ.വി.തോമസ് മുതിര്‍ന്ന നേതാവാണ്. എന്നും കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്. ഇനിയും ഉന്നത സ്ഥാനങ്ങളില്‍ ഇരുന്ന് കോണ്‍ഗ്രസുമായി സഹകരിക്കും. അദ്ദേഹം കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.വി.തോമസ് ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിനും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

Read: സീറ്റ് നിഷേധിച്ചതില്‍ ദുഃഖം, എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ല: കെ.വി.തോമസ്

‘കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലും കേന്ദ്ര ഘടകത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെ വളരെയേറെ സംഭാവന കോണ്‍ഗ്രസിനും ജനങ്ങള്‍ക്കും നല്‍കിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ ഒപ്പം തന്നെയായിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് എറണാകുളത്തെ സിറ്റിങ് എം.പി കെ.വി.തോമസ് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്. സീറ്റ് ലഭിക്കില്ലെന്ന കാര്യത്തില്‍ യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും നീതി കാണിക്കാമായിരുന്നെന്നും കെ.വി.തോമസ് പറഞ്ഞു.

Read: കെ.വി.തോമസ് ഇന്ന് സോണിയ ഗാന്ധിയെ കാണും; നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

ബെന്നി ബെഹനാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.വി.തോമസിന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കി പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങളാവും നടക്കുക. സോണിയ ഗാന്ധിയുടെ വസതിയില്‍ പ്രത്യേക കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.