ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ കെ.വി.തോമസ് എംപിയെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ ബിജെപി സജീവ ശ്രമങ്ങൾ തുടങ്ങി. തോമസിനെ ബിജെപിയിലെ പലരും ബന്ധപ്പെട്ടതായി ശ്രീധരൻ പിളള സ്ഥിരീകരിച്ചു. എന്നാല്‍ സംസ്ഥാന-കേന്ദ്ര നേതൃത്വം അദ്ദേഹത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീധരൻ പിളള പറഞ്ഞു.

Read: കെ.വി.തോമസിനെ അനുനയിപ്പിക്കാന്‍ കോൺഗ്രസ് നേതാക്കള്‍; സ്വാഗതം ചെയ്ത് ബിജെപി

എറണാകുളം മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. പുതിയ നേതാക്കളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്‌ണൻ പറഞ്ഞു. കെ.വി.തോമസിനെ പോലുള്ള മുതിർന്ന നേതാക്കളെ ബിജെപി സ്വീകരിക്കുമെന്നും അസന്തുഷ്‌ടരായ നിരവധി പേർ ഇനി കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ ബിജെപിയിൽ ചേർന്ന കോൺഗ്രസ് മുൻ അധ്യക്ഷൻ ടോം വടക്കന്റെ നേതൃത്വത്തിലാണ് ഡൽഹിയിൽ നീക്കങ്ങൾ നടക്കുന്നത്.

കെ.വി.തോമസ് ബിജെപിയിലേക്ക് വന്നാല്‍ എന്ത് സ്ഥാനം നല്‍കണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ശ്രീധരൻ പിളള പറഞ്ഞു. അതേസമയം, കെ.വി.തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം നടത്തുകയാണ്. എന്നാല്‍ വീട്ടില്‍ തന്നെ കാണാനെത്തിയ രമേശ് ചെന്നിത്തലയോട് തോമസ് ക്ഷുഭിതനായതായാണ് വിവരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ