തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകിട്ട് നാല് മണിക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. കെ.സി.വേണുഗോപാല്‍ ഉള്‍പ്പടെയുള്ള സിറ്റിങ് എംപിമാര്‍ മത്സരിക്കുന്നതില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി തീരുമാനം എടുക്കും.

കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിനൊടുവില്‍ ഭൂരിഭാഗം സീറ്റുകളിലും ധാരണയായി. ശശി തരൂര്‍, എം.കെ.രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, ടി.എന്‍.പ്രതാപന്‍, രമ്യ ഹരിദാസ്, കെ.സുധാകരന്‍, സുബ്ബയ്യ റായ്, വി.കെ.ശ്രീകണ്ഠന്‍ എന്നിവര്‍ സീറ്റ് ഉറപ്പിച്ചു.

സിറ്റിങ് എംപിമാര്‍ മത്സരിക്കുന്നതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തീരുമാനം എടുക്കും. ചില മണ്ഡലങ്ങളില്‍ ഒന്നില്‍ അധികം പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. അവ ആ പ്രകാരം തന്നെ തിരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിക്കും. വയനാട് കെ.സി.വേണുഗോപാലിന്റെയും ടി.സിദ്ദിഖിന്റെയും പേരുകള്‍ ആണ് പട്ടികയില്‍. ആലപ്പുഴയില്‍ ഷാനി മോള്‍ ഉസ്മാന്‍ ആണ് സാധ്യത. ജോസഫ് വാഴയ്ക്കന്റെയും ഡീന്‍ കുര്യാക്കോസിന്റെയും പേരുകളാണ് ഇടുക്കിയിലുള്ളത്.

വടകരയില്‍ ടി.സിദ്ദിഖ്, അഭിജിത് എന്നിവര്‍ക്കാണ് മുന്‍തൂക്കം. എറണാകുളത്ത് കെ.വി.തോമസിനൊപ്പം ഹൈബി ഈഡനേയും പരിഗണിക്കുന്നു. ചാലക്കുടിയില്‍ ബെന്നി ബെഹനാനാണ് സാധ്യത.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ