കാസർഗോഡ്: സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കാസർഗോഡ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ തര്‍ക്ക രൂക്ഷം. രാജ്മോഹൻ ഉണ്ണിത്താനെ കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയില്‍ ഒരു വിഭാഗം ജില്ലാ നേതാക്കൾ രാജി ഭീഷണി ഉയർത്തി.

Read: Lok Sabha Elections 2019: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

ഇതിനുപിന്നാലെ 18 പേർ ഭാരവാഹിത്വം രാജി വയ്ക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ.ഗോവിന്ദൻ വ്യക്തമാക്കി. സ്ഥാനാർത്ഥി പരിഗണനാ പട്ടികയിലുണ്ടായിരുന്ന സുബയ്യ റേയ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി സുബ്ബയ്യ റേയും കെപിസിസി അംഗത്വം രാജിവയ്ക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി.

പ്രതിഷേധം അറിയിക്കാനായി ഡിസിസിയുടെ അടിയന്തിര യോഗം ചേരും. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ വേണ്ടെന്നണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്. മണ്ഡലത്തിൽ കാസർഗോഡ് നിന്നുള്ള സ്ഥാനാർത്ഥികളെ തന്നെ വേണമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് പ്രതിഷേധം ഉയര്‍ന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ