/indian-express-malayalam/media/media_files/uploads/2017/03/image.jpg)
കൊല്ലം: തിരുവനന്തപുരത്ത് ത്രികോണ മത്സരം നടക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുമ്മനം രാജശേഖരനും സി.ദിവാകരനും തിരുവനന്തപുരത്ത് സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
എംപി എന്ന നിലയില്‍ ജനങ്ങളില്‍ നിന്ന് അകന്നുനിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് ശശി തരൂര്‍. ജനഹൃദയങ്ങളില്‍ തരൂരിന് സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല. അതേസമയം, കുമ്മനവും ദിവാകരനും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് മഹാഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളവരാണ്. അതിനാല്‍ തന്നെ തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടക്കാനാണ് സാധ്യതയെന്ന് വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു.
Read More: പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ള മത്സരിച്ചേക്കും; സുരേന്ദ്രന് അതൃപ്തി
എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന മുന്‍ നിലപാട് വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ഭാരവാഹികള്‍ മത്സരിക്കരുതെന്നാണ് തന്റെ വ്യക്തിപരമായ താല്‍പര്യമെന്ന് പറഞ്ഞ വെള്ളാപ്പള്ളി തൃശൂരില്‍ ബിഡിജെഎസിന് വിജയസാധ്യതയില്ലെന്നും വ്യക്തമാക്കി.
ആലപ്പുഴയില്‍ എ.എം.ആരിഫ് തോറ്റാല്‍ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. കെ.സി.വേണുഗോപാല്‍ വീണ്ടും ആലപ്പുഴയില്‍ മത്സരിച്ചാല്‍ തോറ്റ് തുന്നംപാടുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
വിശദമായ തിരഞ്ഞെടുപ്പ് വാർത്തകൾ
എന്നാല്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുക ബിജെപിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് നിലവിലെ സ്ഥിതിയില്‍ ഒറ്റകക്ഷിയാകാന്‍ സാധിക്കില്ലെന്നും ബിജെപിയായിരിക്കും കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കുകയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് നേരത്തെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍, തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ തന്റെ മുന്‍നിലപാട് ആവര്‍ത്തിക്കുകയാണ് വെള്ളാപ്പള്ളി. എന്‍ഡിഎയ്ക്കൊപ്പം നിന്ന് ലോക്സഭയില്‍ മത്സരിക്കുന്ന കാര്യം തുഷാര്‍ വെള്ളാപ്പള്ളി തന്നോട് ആലോചിച്ചിട്ടില്ലെന്നും തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.