തിരുവനന്തപുരം: സീ​റ്റു​ക​ളി​ൽ ധാ​ര​ണയാ​യെ​ങ്കി​ലും കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​തെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റെയും ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെയും സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും ഇന്നലെ രാത്രി പതിനൊന്നരയോടെ പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ വയനാടും വടകരയും ഉൾപ്പെടുത്തിയിട്ടില്ല. ഇരു സീറ്റിലെയും പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് വിവരം.

Read: വടകരയിൽ കെ.മുരളീധരൻ യുഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ തയ്യാറെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു

ഒമ്പത് മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ട്ടി​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വി​ട്ട​ത്. വ​യ​നാ​ട്ടി​ൽ ടി.സി​ദ്ദി​ഖും വ​ട​ക​ര​യി​ൽ കെ.​മു​ര​ളീ​ധ​ര​നും സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ചെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് തിര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പേ​ര് ഔദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ല.

കെ.മുരളീധരൻ വടകരയിൽ സ്ഥാനാർഥിയാകാൻ സന്നദ്ധത അറിയിച്ചതോടെ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം പൂർണമായിരുന്നു. പ്രഖ്യാപനം മാത്രമായിരുന്നു ശേഷിച്ചിരുന്നത്. ശേഷിക്കുന്ന നാലു മണ്ഡലങ്ങളിലെയും സ്ഥാനാർഥി പ്രഖ്യാപനം ഒരുമിച്ചുണ്ടാകുമെന്നായിരുന്നു സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.