തിരുവനന്തപുരം: കേരളത്തിലെ ബിജെപി സ്ഥാനാർഥി പട്ടികയ്ക്ക് കേന്ദ്രനേതൃത്വം അംഗീകാരം നല്‍കി. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയില്‍ ചില സ്ഥാനാർഥികളോട് കൂടി സമ്മതം ചോദിക്കാനുണ്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. സ്ഥാനാർഥി പട്ടികയുടെ ഔദ്യോഗികമായ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും.

പത്തനംതിട്ടയുടെ കാര്യത്തിൽ അമിത് ഷാ അന്തിമ തീരുമാനം എടുക്കും. അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കുമെന്നാണ് സൂചന. പ്രവർത്തകരുടെ എതിർപ്പുകളും വികാരവും ചർച്ചയായെന്ന് ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.

Read: പത്തനംതിട്ടയിൽ തന്നെ മത്സരിക്കണമെന്ന് അൽഫോൺസ് കണ്ണന്താനവും

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയ്ക്കായിരുന്നു ബിജെപിക്കുള്ളിൽ നേതാക്കളുടെ പിടിവലി. മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയോ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനോ എന്ന സസ്പൻസ് തുടരുകയാണ്. സുരേന്ദ്രൻ മത്സര രംഗത്തുണ്ടെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.

പത്തനംതിട്ടയിൽ സുരേന്ദ്രനായി അദ്ദേഹത്തിന്റെ അനുകൂലികൾ പരസ്യമായി ക്യാംപെയിൻ നടത്തിയിരുന്നു. പ്രവർത്തകരുടെ ഇത്തരം വികാരങ്ങളും എതിർപ്പുകളുമെല്ലാം ചർച്ചയായെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ