/indian-express-malayalam/media/media_files/uploads/2021/05/Untitled-design-5-1.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. മേയ് 31 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ജൂൺ 09 വരെ നീട്ടുന്നതിനൊപ്പമാണ് സർക്കാർ ഇളവുകളുണ്ടാവുമെന്നും പ്രഖ്യാപിച്ചത്.
തുടര്‍ച്ചയായി മൂന്ന് ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് താഴെ രേഖപ്പെടുത്തിയാലേ സംസ്ഥാനച്ച് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കുകയുള്ളൂ.
രോഗവ്യാപനം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഘട്ടം ഘട്ടമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയത്. ഇത് ഫലം കണ്ടുവെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. 30 ശതമാനത്തിലെത്തിയ ടിപിആറാണ് നിലവില്‍ കുറഞ്ഞിരിക്കുന്നത്. ടിപിആര്‍ തുടര്‍ച്ചയായി താഴുകയാണെങ്കില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും.
തുടര്‍ച്ചയായി മൂന്ന് ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് താഴെ രേഖപ്പെടുത്തിയാലേ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കുകയുള്ളൂ. അതിനാല്‍ ജൂണ്‍ 9 വരെ നിയന്ത്രണങ്ങള്‍ തുടരും.
ഇളവുകൾ
പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മീഷനുകൾ എന്നിവയുൾപ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും ജൂൺ ഏഴ് മുതൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ഉദ്യോഗസ്ഥരുമായി പ്രവർത്തിക്കാം.
അത്യാവശ്യമെന്ന് പ്രഖ്യാപിച്ച വകുപ്പുകളിലെ ജീവനക്കാർക്ക് പുറമേ, നിലവിലുള്ള നിയമസഭാ സമ്മേളനത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് മറ്റ് വകുപ്പുകളിലെ ഏറ്റവും കുറഞ്ഞ അളവ് ജീവനക്കാർക്ക് ജൂൺ ഒന്ന് മുതൽ ജോലിക്ക് ഹാജരാകാം. പരീക്ഷയുമായി ബന്ധപ്പെട്ട ചുമതലകളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കും സമാനമായി ഹാജരാവാൻ അനുമതി.
- വ്യവസായിക സ്ഥാപനങ്ങളും ഉൽപാദന കേന്ദ്രങ്ങളും (കശുവണ്ടി, കയർ, പ്രിന്റിങ് എന്നിവ അടക്കമുള്ളവ) കുറഞ്ഞ ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. 50 ശതമാനത്തിലധികം ജീവനക്കാരെ ജോലിക്ക് എത്തിക്കാനാവില്ല.
- വ്യവസായങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ / കടകൾ എന്നിവയ്ക്ക് കുറഞ്ഞ ജീവനക്കാരെ വച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാം
- വ്യാവസായിക മേഖലകളിൽ ആവശ്യമനുസരിച്ച് കുറഞ്ഞ അളവിൽ ബസുകൾ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് അനുമതി
- ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം. ജൂൺ ഒന്ന്, മൂന്ന്, അഞ്ച്, എട്ട് തീയതികൾ ബാങ്കുകൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് -1881 പ്രകാരമുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ദിവസമായിരിക്കും.
- വിവാഹങ്ങൾ കണക്കിലെടുത്ത് തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവ വിൽക്കുന്ന കടകളും ജ്വല്ലറികളും തിങ്കളാഴ്ച, ബുധൻ, വെള്ളി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരുമായി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കാൻ അനുമതി.
- പുസ്തകങ്ങൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ പഠന സാമഗ്രികൾ വിൽക്കുന്ന കടകൾ കുറഞ്ഞ ജീവനക്കാരെ വച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം
- കള്ള് ഷാപ്പുകളിൽ പാർസൽ അനുവദനീയമാണ്.
- ദേശീയ സേവിംഗ്സ് സ്കീമിലെ ആർ ഡി കളക്ഷൻ ഏജന്റുമാർക്ക് ആഴ്ചയിലൊരിക്കൽ പണം അയയ്ക്കാൻ അനുവാദമുണ്ട്. ഇതിനായി എല്ലാ തിങ്കളാഴ്ചയും യാത്ര ചെയ്യാൻ അവരെ അനുവദിച്ചിരിക്കുന്നു.
- എല്ലാ സ്ഥാപനങ്ങളും / കടകളും കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ ഉറപ്പാക്കണം.
- സർക്കാർ സർവീസിൽ പുതുതായി നിയമിതരായവർക്ക് പിഎസ്‌സി ശുപാർശ പ്രകാരം ജോലിയിൽ പ്രവേശിക്കാനായി ഓഫീസിലേക്ക് യാത്ര ചെയ്യാം.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനുള്ള നിർദേശങ്ങളും സർക്കാർ പ്രഖ്യാപിച്ചു.
- പുസ്തകങ്ങൾ വിൽക്കുന്ന കടകൾ അനുവദനീയമാണെങ്കിലും, സ്റ്റേഷനറി കടകൾ അടച്ചിടേണ്ടതാണ്.
- തുണിത്തരങ്ങളും പാദരക്ഷകളും വിൽക്കുന്ന കടകൾ ജ്വല്ലറികൾ എന്നിവയിൽ തെളിവായി വിവാഹ ക്ഷണപ്പത്രം ഹാജരാക്കിയാൽ മാത്രമാണ് പ്രവേശനത്തിന് അനുമതി ലഭിക്കുക. മറ്റുള്ളവർക്ക് ഹോം ഡെലിവറി മാത്രം അനുഭവിക്കും.
- വ്യാവസായിക സ്ഥാപനങ്ങളും ഉൽപാദന കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും സേവന മേഖലയിലെ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം രീതിയിൽ മാത്രമാണ് പ്രവർത്തന അനുമതി.
Also Read: മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു
അതേസമയം, രോഗവ്യാപനം രൂക്ഷമായി തുടരുന്ന പഞ്ചായത്തുകളില്‍ നിയന്ത്രണം തുടരും. തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് നാളെ തുറക്കും. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും ഇന്ന് ആന്റിജന്‍ പരിശോധന നടത്തും. നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.
കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഒരു കടയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനായി പരമാവധി മൂന്ന് പേര്‍ മാത്രം. രാവിലെ 8 മുതല്‍ 12 വരെ ചില്ലറ വ്യാപരം. മൊത്ത വ്യാപാര കടകള്‍ക്ക് പുലര്‍ച്ചെ ഒന്നുമുതല്‍ രാവിലെ എട്ട് വരെയും പ്രവര്‍ത്തിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.