/indian-express-malayalam/media/media_files/uploads/2021/04/lockdown-on-may-2nd-decision-will-take-in-all-party-meeting-485666-FI.jpeg)
കൊച്ചി: വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കുന്നതിന്ന് സർവകക്ഷി യോഗം വിളിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 26നാണ് യോഗം ചേരുന്നത്. വോട്ടെണ്ണൽ ദിനം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ തീരുമാനം അറിയിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മേയ് ഒന്നാം തീയതി അർധരാത്രി മുതൽ രണ്ടാം തീയതി അർധരാത്രി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ഹർജികളിലെ ആവശ്യം. കൊല്ലം ആസ്ഥാനമായ ലോ എയിഡ് എന്ന സംഘടനയടക്കമുള്ളവരാണ് ഹർജിക്കാർ.
Also Read: വാരാന്ത്യ ലോക്ക്ഡൗൺ: എന്തൊക്കെ ചെയ്യാം? ചെയ്യരുതാത്തത് ഇതൊക്കെ
വോട്ടെണ്ണൽ ദിനം വിവിധ പാർട്ടികളുടെ അണികൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ തെരുവുകളിലും കുട്ടംകൂടുമെന്നും ഇത് രോഗവ്യാപനം രുക്ഷമാക്കുമെന്നും പൊലീസിന് നടപടിയെടുക്കാനാവാത്ത സാഹചര്യമുണ്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശിക്കണമെന്നും ആവശ്യമുണ്ട്. ഹർജികൾ 27നാണ് കോടതി പരിഗണിക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണ്. പ്രതിദിന കേസുകള്‍ ആദ്യമായി ഇന്നലെ 25,000 കടന്നു. വിവിധ ജില്ലകളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. കോഴിക്കോട്, എറണാകുളം, കോട്ടയം ജില്ലകളിലാണ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി തുടരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.