Latest News

‘മരിച്ച അളിയൻ ഫോണിൽ സംസാരിച്ചു’; പൊലീസിനെ കബളിപ്പിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

കൊല്ലം ശങ്കരമംഗലത്ത് നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് സംഭവം

കൊല്ലം: ലോക്‌ഡൗൺ സംബന്ധമായ നിയന്ത്രണങ്ങൾക്കിടയിൽ പൊലീസിനോട് കള്ളം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. പൊലീസിനെ പറ്റിക്കാനുള്ള കള്ളം പറഞ്ഞുകൊടുത്ത ഓട്ടോ ഡ്രൈവറുടെ പേരിലും കേസെടുത്തു.

കൊല്ലം ശങ്കരമംഗലത്ത് നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് സംഭവം. യാത്രക്കാരന്റെയും ഓട്ടോ ഡ്രൈവർ തിരുവനന്തപുരം ആനയറ സ്വദേശി ശ്രീപാലിന്റെ പേരിലുമാണ് ചവറ പൊലീസ് കേസെടുത്തിരിക്കുന്നത്, ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് പിടിച്ചാൽ അളിയൻ മരിച്ചുവെന്ന കള്ളം പറയാൻ പഠിപ്പിച്ചുകൊടുത്തത് ഓട്ടോ ഡ്രൈവറായ ശ്രീപാലാണ്.

Read Also: ‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’; അർധരാത്രിയിലെ ഫോണിന് മുഖ്യമന്ത്രിയുടെ മറുപടി

ചവറ പൊലീസ് ശങ്കരമംഗലത്ത് പരിശോധന നടത്തുന്നതിന് ഇടയിലാണ് ശ്രിപാലിന്റെ ഓട്ടോ തടയുന്നത്. അളിയൻ മരിച്ചുവെന്നും അവിടേക്കാണ് പോകുന്നതെന്നുമായിരുന്നു യാത്രക്കാരന്റെ മറുപടി.

യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഫോൺ നമ്പർ വാങ്ങി യുവാവിന്റെ വീട്ടിലേക്ക് വിളിച്ചു. ഫോണെടുത്ത് സംസാരിച്ചത് യുവാവ് മരിച്ചുവെന്ന പറഞ്ഞ അതേ അളിയൻ തന്നെയായിരുന്നു. പൊലീസിനെ കബളിപ്പിച്ച് ലോക്‌ഡൗൺ നിയന്ത്രണം ലംഘിച്ച് ഓട്ടോ നിരത്തിലിറക്കിയതിന്റെ പേരിലാണ് പൊലീസ് നടപടി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lockdown kollam chavara police arrested auto driver

Next Story
പ്രതീക്ഷയോടെ കേരളം; പോസിറ്റീവ് കേസുകൾ കുറയുന്നുcorona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, malappuram, മലപ്പുറം, saudi arabia, സൗദി അറേബ്യ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com