തൊടുപുഴ: സൂര്യനെല്ലിയില്‍ ഞായറാഴ്ച പൊലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. സൂര്യനെല്ലി സ്വദേശി വിജയ പ്രകാശ് (24) ആണ് മരിച്ചത്.
ലോക്ക്ഡൗണ്‍ ലംഘനത്തിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് യുവാവ് നടുറോഡില്‍ വച്ച് പെട്രോള്‍ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ശാന്തമ്പാറ പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ വിജയ പ്രകാശിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
പൊലീസും നാട്ടുകാരും നോക്കി നില്ക്കവേ ഇന്നലെ രാവിലെ 11 മണിയോടെയാണ് സൂര്യനെല്ലി ടൗണില്‍ വച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Read Also: കൊറോണയെ പേടിക്കുന്നവരോട് നസീര്‍ വാടാനപ്പള്ളിക്ക് പറയാനുള്ളത്
പൊലീസ് ബൈക്ക് പിടിച്ചെടുത്ത ശേഷം താക്കോല്‍ ഉച്ചയ്ക്ക് തിരികെ തരാമെന്ന് പറഞ്ഞുവെന്നും ഇതില്‍ പ്രകോപിതനായ യുവാവ് ബൈക്ക് മാറ്റിവച്ച ശേഷം കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ചശേഷം കത്തിക്കുകയായിരുന്നുവെന്നും എസ്ഐ വിനോദ് കുമാര്‍ പറഞ്ഞു.
നാട്ടുകാര്‍ ഇടപെട്ട് വെള്ളവും തുണിയും ഉപയോഗിച്ച് തീ അണച്ചശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഈ യുവാവിനെ പൊലീസ് താക്കീത് ചെയ്തിരുന്നുവെന്നും ബൈക്കില്‍ അമിത വേഗത്തില്‍ ടൗണില്‍ ചുറ്റിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയതെന്നും എസ്ഐ പറഞ്ഞു.