തിരുവനന്തപുരം: ഞായറാഴ്‌ചകൾ പൂർണ അവധി ദിവസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചെങ്കിലും ഇന്ന് ചില ഇളവുകൾ ലഭ്യമാകും. അടുത്ത ഞായറാഴ്‌ച മുതലായിരിക്കും ഇളവുകൾ ലഭിക്കില്ല. നിയന്ത്രണങ്ങൾ കർശനമാക്കും. ഞായറാഴ്‌ചകളിൽ സ്വകാര്യ വാഹനങ്ങൾ പുറത്തിറങ്ങരുത്. ഇന്ന് സർക്കാർ അനുവദിച്ചിട്ടുള്ള കടകൾ തുറക്കാം. എന്നാൽ, തിരക്ക് വർധിച്ചാൽ കടകൾ അടയ്‌ക്കണം. ഞായറാഴ്‌ച നിയന്ത്രണം അടുത്ത ആഴ്‌ച മുതൽ കർശനമാക്കുമെന്നും ഡിജിപി വ്യക്തമാക്കി.

Read Also: കേരളത്തിലേക്ക് തിരിച്ചെത്താൻ പാസ് ഇന്നുമുതൽ: ഇതര സംസ്ഥാനങ്ങളിലെ മലയാളികൾ അറിയേണ്ടതെല്ലാം

ഞായറാഴ്‌ച പൂർണ ഒഴിവുദിനമാണെന്ന സർക്കാർ ഉത്തരവ് മേയ് പത്ത് മുതൽ പ്രാബല്യത്തിൽ വരും. അന്ന് കടകളും സ്ഥാപനങ്ങളും തുറക്കരുത്. വാഹനങ്ങളും പുറത്തിറക്കാൻ അനുവദിക്കില്ല.

സംസ്ഥാനത്തെ പൊതു നിയന്ത്രണങ്ങൾ

പൊതുഗതാഗതം അനുവദിക്കില്ല, സ്വകാര്യ വാഹനങ്ങൾക്ക് ഉപാധികളോടെ യാത്ര ചെയ്യാം.

നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ രണ്ടുപേർ മാത്രം.

ഹോട്ട്സ്പോട്ടിൽ അതും അനുവദിക്കില്ല. ഇരുചക്ര വാഹനത്തിൽ ഒരാൾ മാത്രം. പിൻസീറ്റിൽ ആൾ പാടില്ല. എന്നാൽ, ജോലി ആവശ്യങ്ങൾക്കായി വനിതകളെ ഓഫീസിലെത്തിക്കുന്നതിന് ഇക്കാര്യത്തിൽ ഇളവ്.

ആളുകൾ കൂടുന്ന ചടങ്ങുകളും മറ്റു പരിപാടികളും പാടില്ല.

പാർക്ക്, ജിം,മാൾ, സിനിമാ ശാലകൾ അടഞ്ഞു കിടക്കും.

മദ്യഷാപ്പുകൾ തുറക്കില്ല.

ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ തുറക്കില്ല.

ബാർബർമാർക്ക് വീടുകളിൽ പോയി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം.

വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയിൽ 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതിനുള്ള വിലക്ക് തുടരും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷാ നടത്തിപ്പിന് നിബന്ധന പാലിച്ച് തുറക്കാം.

ഞായർ പൂർണ ഒഴിവ് ദിവസമായി പ്രഖ്യാപിച്ചു. കടകളും സ്ഥാപനങ്ങളും തുറക്കാൻ പറ്റില്ല. വാഹനങ്ങൾ പുറത്തിറങ്ങുന്നതിനും വിലക്ക്. അവശ്യ സർവീസുകളല്ലാത്ത സർക്കാർ ഓഫീസുകൾ നിലവിലെപ്പോലെ പ്രവർത്തിക്കാം. എ,ബി വിഭാഗം ജീവനക്കാർ 50 ശതമാനവും സി,ഡി വിഭാഗം ജീവനക്കാർ 33 ശതമാനവും മാത്രം ഹാജരായാൽ മതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.