തൃശൂർ: നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത് സാമ്പത്തിക നഷ്‌ടമുണ്ടാക്കുമെന്ന് സ്വകാര്യ ബസുടമകൾ. സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് സർവീസ് നടത്താൻ സാധിക്കില്ലെന്ന് ബസുടമകൾ അറിയിച്ചു. ബസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയാൽ അത് വലിയ സാമ്പത്തിക ബാധ്യത സൃഷ്‌ടിക്കുമെന്നാണ് ബസുടമകൾ പറയുന്നത്. ഏതാനും ബസുടമകൾ ഇക്കാര്യം സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
Read Also: Covid-19 Live Updates: രാജ്യത്ത് കോവിഡ് മരണം അഞ്ഞൂറിനരികെ, രോഗബാധിതരുടെ എണ്ണം 14,000 കടന്നു
സംസ്ഥാനത്ത് ഏപ്രിൽ 20 നു ശേഷം സ്വകാര്യ ബസുകൾക്ക് നിയന്ത്രണങ്ങളോടെ സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന നിയന്ത്രണങ്ങൾ സാമ്പത്തിക ബാധ്യതക്ക് കാരണമാകുമെന്ന് ബസുടമകൾ പറഞ്ഞു.
ഒരു സീറ്റിൽ രണ്ട് പേർ ഇരിക്കുന്നതിനു പകരം ഒരാൾ മാത്രം ഇരിക്കുകയും നിന്നുകൊണ്ട് ആർക്കും യാത്ര ചെയ്യാൻ പറ്റാതിരിക്കുകയും ചെയ്‌താൽ മിനിമം 15 പേർക്കേ ഒരു സമയത്ത് ബസിൽ യാത്ര ചെയ്യാൻ സാധിക്കൂ. ഇത് വലിയ തിരിച്ചടിയാകുമെന്നാണ് ബസുടമകളുടെ വാദം. 45, 46 പേർ യാത്ര ചെയ്യുന്നിടത്ത് ഇത്ര കുറവ് യാത്രക്കാർ മാത്രമാകുമ്പോൾ ദിനംപ്രതിള്ള ചെലവ് പോലും കണ്ടെത്താൻ സാധിക്കാതെ വരും. അതിനാലാണ് നിയന്ത്രണങ്ങളോടെ സർവീസ് നടത്താൻ ബസുടമകൾ സമ്മതിക്കാത്തത്.
Read Also: ഓൺലെെനിൽ ജവാനുണ്ട്, ജോണിവാക്കറുണ്ട്, ബക്കാർഡിയുണ്ട്; പക്ഷേ, ഓർഡർ ചെയ്‌താൽ പണിപാളും
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങളോട് കൂടി സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം വരുന്നതിന് മുമ്പ് തന്നെ ബസുടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ബസ് ചാര്‍ജ് വര്‍ദ്ധനവിന് വേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ തെളിവെടുപ്പുകള്‍ കമ്മീഷന്റെ തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് കോവിഡ് 19 വൈറസ് വ്യാപനവും ലോക്ക്ഡൗണും വന്നതെന്ന് ഹംസ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ കൊറോണ ഭീതി മൂലം യാത്രക്കാര്‍ കുറവായത് കാരണം ഡീസല്‍ അടിക്കുന്നതിനും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിന് പോലുമുള്ള വരുമാനം ലഭിക്കാതെയാണ് ബസുകള്‍ സര്‍വീസ് നടത്തിയതെന്നും സര്‍ക്കാരിന്റെ നിബന്ധനകളോടെ ബസ് ഓടിക്കണമെങ്കില്‍ ബസുടമകളുടെ ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: മലപ്പുറത്തേത് കോവിഡ് മരണമല്ല: ആരോഗ്യമന്ത്രി
കോവിഡ് 19 വ്യാപനം അവസാനിക്കുന്നത് വരെ സര്‍വീസ് നടത്തുന്നതിനാവശ്യമായ ഡീസല്‍ പകുതി വിലക്ക് ലഭിക്കണം, ബസുകളെ റോഡ് ടാക്‌സില്‍ നിന്നും ഒഴിവാക്കണം, ബസ് ഉടമകളും തൊഴിലാളികളും അടക്കേണ്ട ക്ഷേമനിധി വിഹിതം ഇക്കാലയളവില്‍ ഒഴിവാക്കണം, ഓരോ ബസ് സ്റ്റാന്റുകളിലും ബസ്സ് സ്റ്റോപ്പുകളിലും യാത്രക്കാര്‍ക്കാവശ്യമായ മാസ്‌കുകളും സാനിസ് റ്റൈറസുകളും സര്‍ക്കാര്‍ ഉറപ്പ് വരുത്തണം, ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുന്നതിന് അനുസരിച്ച് ആറുമാസത്തേക്ക് പുതുക്കി നല്‍കണം എന്നിവയാണ് സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. ഇക്കാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ ഒരു സാമൂഹ്യ സേവനം പോലെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരംസര്‍വീസ് നടത്താന്‍ തയ്യാറാണെന്നു ഹംസ പറഞ്ഞു.
ബസുകള്‍ ഓരോ വര്‍ഷവും അറ്റകുറ്റപ്പണികള്‍ നടത്തി പെയിന്റ് അടിച്ച് ആര്‍ടി ഓഫീസില്‍ ബസ് ഹാജരാക്കി ഉദ്യോഗസ്ഥര്‍ ഒരു വര്‍ഷത്തേക്ക് നല്‍കുന്നതാണ് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ്.
സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന നിയന്ത്രണങ്ങൾ പ്രായോഗികമല്ലെന്ന് പറഞ്ഞ ബസുടമകൾ സാമ്പത്തികമായി സർക്കാർ എന്തെങ്കിലും സഹായം നൽകിയാൽ സർവീസുകൾ നടത്തുന്നത് ആലോചിക്കാമെന്നും വ്യക്തമാക്കി. ഒരു ദിവസം ജീവനക്കാർക്ക് മാത്രമായി 2,500 രൂപ ചെലവ് ചെയ്യണമെന്നാണ് ബസുടമകൾ പറയുന്നത്. സംസ്ഥാനത്ത് ആകെ 12000 സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.