ലോക്ക്ഡൗണ്‍ ഇളവുകൾ: സംസ്ഥാനത്ത് പുതിയ മാർഗരേഖ ഇന്നു പുറത്തിറക്കും

ഓറഞ്ച്, ഗ്രീൻ സോണുകളിലാണ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ ഉള്ളത്

lockdown, ie malayalam

തിരുവനന്തപുരം: രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ ഇന്നു പൂർത്തിയാകുന്ന സാഹചര്യത്തിൽ നാളെ മുതലുള്ള ഇളവുകൾ സംസ്ഥാന സർക്കാർ വ്യക്തമാക്കും. മേയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ടെങ്കിലും രോഗവ്യാപനം കുറവുള്ള മേഖലകളിൽ നാളെ മുതൽ ഇളവുകൾ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗരേഖ ഇന്നു പുറത്തിറക്കും. കേന്ദ്ര മാനദണ്ഡമനുസരിച്ച് മൂന്ന് സോണുകളായി തിരിച്ചാണ് നിയന്ത്രണങ്ങളും ഇളവുകളും. റെഡ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും കടുത്ത നിയന്ത്രണം തുടരും.

ഓറഞ്ച്, ഗ്രീൻ സോണുകളിലാണ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ ഉള്ളത്. എന്നാൽ, ഇവിടെയും പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യവാഹനങ്ങള്‍ക്ക് ഒറ്റ–ഇരട്ടയക്ക നമ്പര്‍ അനുസരിച്ച് യാത്ര അനുവദിക്കും. ടാക്‌സികൾക്കും മാര്‍നിര്‍ദേശം പാലിച്ച് സര്‍വീസ് നടത്താം. ടാക്‌സികളിൽ ഡ്രെെവർക്ക് പുറമേ രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ബെെക്കുകളിൽ പിൻസീറ്റ് യാത്ര അനുവദിക്കില്ല. അതേസമയം, വനിതാ ജീവനക്കാരെ ഓഫീസിലെത്തിക്കാൻ പിൻസീറ്റ് യാത്ര അനുവദിക്കും.

Read Also: വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തി; ജമന്തിയാണെന്ന് പറഞ്ഞ് അമ്മയെ പറ്റിച്ചു

ലോക്ക്ഡൗണിനെ തുടർന്ന് മറ്റു ജില്ലകളിൽ കുടുങ്ങി പോയവർക്ക് വീടുകളിലേക്ക് തിരിച്ചെത്താൻ അവസരമുണ്ട്. സ്വന്തം വീട്ടിലെത്താൻ സാധിക്കാതെ മറ്റു ജില്ലകളിൽ കുടുങ്ങി പോയവർക്കാണ് പ്രത്യേക അനുമതിയോടെ യാത്ര ചെയ്യാൻ സാധിക്കൂ. റെഡ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും ഒഴികെയാണ് ആനുകൂല്യം. ഇവർ ജില്ലാ അധികാരികളിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയശേഷം മാത്രമായിരിക്കണം യാത്ര ചെയ്യേണ്ടത്. ഇവർ അതാത് സ്ഥലത്തെ സാഹചര്യത്തിനനുസരിച്ച് ക്വാറന്റെെനിൽ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗ്രീൻ സോണുകളിൽ കടകൾ തുറന്നുപ്രവർത്തിക്കാൻ സമയം പുനഃക്രമീകരിച്ചു. ഗ്രീൻ സോണുകളിൽ കടകമ്പോളങ്ങൾ രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കാം. ആഴ്‌ചയിൽ ആറ് ദിവസമാണിത്. ഞായറാഴ്‌ച പൂർണ ഒഴിവുദിവസം ആയിരിക്കും. അതേസമയം, ഗ്രീൻ സോണിൽ പൊതുഗതാഗതം അനുവദിക്കില്ല. മദ്യവിൽപ്പനശാലകളും ബാർബർഷാപ്പുകളും തുറക്കില്ല.

Web Title: Lock down kerala new guideline coronavirus

Next Story
വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തി; ജമന്തിയാണെന്ന് പറഞ്ഞ് അമ്മയെ പറ്റിച്ചുMerijuana Farming kochi, കൊച്ചി കഞ്ചാവ്, റിട്ട അദ്ധ്യാപികയും മകളും, merijuana plant seiazed
The moderation of comments is automated and not cleared manually by malayalam.indianexpress.com