/indian-express-malayalam/media/media_files/2025/12/26/mayor-election-2025-12-26-14-53-27.jpg)
ചിത്രം: പിആർഡി
തിരുവനന്തപുരം: സംസ്ഥാനത്തെ ആറു കോർപ്പറേഷനുകളിലേക്ക് മേയർമാരെയും നഗരസഭകളിലേക്ക് അധ്യക്ഷന്മാരേയും തിരഞ്ഞെടുത്തു. തിരുവനന്തപുരം കോർപറേഷനിൽ മേയറായി വി.വി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം കോർപറേഷനിൽ എ.കെ ഹഫീസും, തൃശൂരിൽ നിജി ജസ്റ്റിനും കൊച്ചിയിൽ വി.കെ മിനിമോളും മേയറായി. കണ്ണൂരിൽ പി. ഇന്ദിര, കോഴിക്കോട്ട് ഒ. സദാശിവൻ എന്നിവരും മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് നടന്ന ആറു കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലുമാണ് സാരഥികളെ തിരഞ്ഞെടുത്തത്. ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഉടൻ നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ ഉച്ചയ്ക്കു ശേഷം 02.30നും നടക്കും.
Also Read: ശബരിമല സ്വർണക്കൊള്ള: ഡി മണിയുടെ വീട്ടിലും സ്ഥാപനത്തിലും എസ്ഐടി റെയ്ഡ്
ചരിത്ര വിജയമാണ് തലസ്ഥാന നഗരിയിൽ ബിജിപി സ്വന്തമാക്കിയത്. ആദ്യമായാണ് കേരളത്തിലെ ഒരു കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തുന്നത്. 51 വോട്ടുകളാണ് വി.വി. രാജേഷിന് ലഭിച്ചത്. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടു നൽകി. കൊല്ലം കോർപറേഷനിൽ എ.കെ ഹഫീസ് മേയറായി. യുഡിഎഫ് ആദ്യമായി ഭരണം പിടിച്ച കോർപറേഷനാണ് കൊല്ലം.
Also Read: കള്ളക്കടൽ പ്രതിഭാസം; കേരള തീരത്ത് കടലാക്രമണ സാധ്യത
48 വോട്ടുകളോടെയാണ് യുഡിഎഫിന്റെ വി. കെ മിനിമോള്‍ കൊച്ചി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്രന്‍ ബാസ്റ്റിന്‍ ബാബുവും മിനിമോളെ പിന്തുണച്ചു. പാലാരിവട്ടം ഡിവിഷനിൽ നിന്നു വിജയിച്ച മിനിമോള്‍ ഇതു നാലാം തവണയാണ് കോര്‍പ്പറേഷനിലേക്ക് വിജയിക്കുന്നത്. സൗമിനി ജയിനു ശേഷം മേയര്‍ പദവിയിലെത്തുന്ന വനിതാ നേതാവുകൂടിയാണ് മിനിമോൾ.
Read More: വയനാട്ടിൽ ആദിവാസി വയോധികനെ കൊന്ന നരഭോജി കടുവ കൂട്ടിലായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us