/indian-express-malayalam/media/media_files/yygYj04gUa8C9PtDy3ON.jpg)
കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ സർജിക്കൽ സ്‌ട്രൈക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ അപ്രതീക്ഷിത മുന്നേറ്റം. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽഡിഎഫും മുന്നേറുന്നു.
Also Read:ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് മുന്നേറ്റം
തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യുഡിഎഫ് മുന്നേറ്റം. തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫിന് 28 സീറ്റിലാണ് മുന്നിൽ. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.
Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; ജനഹിതം ഇന്നറിയാം, വോട്ടെണ്ണൽ 244 കേന്ദ്രങ്ങളിൽ
സംസ്ഥാനത്തെ നഗരസഭകളുടെ കണക്കുകൾ പരിശോധിക്കുമ്പോഴും യുഡിഎഫ് മുന്നേറുകയാണ്. നഗരസഭകളിൽ 50 ഇടത്ത് യുഡിഎഫും 22 ഇടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തുകളിൽ ഏഴിടത്ത് യുഡിഎഫും ആറിടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. ബ്ലോക്കിൽ 71 ഇടത്ത് എൽഡിഎഫും 62 ഇടത്തും യുഡിഎഫും മുന്നേറുന്നു. ഗ്രാമപഞ്ചായത്തിൽ 357 ഇടത്ത് എൽഡിഎഫും 310 ഇടത്ത് യുഡിഎഫും മുന്നേറുന്നു.
2020ൽ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 550 ഇടങ്ങളിൽ ഇടതുതേരോട്ടമായിരുന്നു. 342- ഇടങ്ങളിൽ യുഡിഎഫ് അധികാരം നേടിയപ്പോൾ 27 പഞ്ചായത്തുകളിൽ ബിജെപി അധികാരം പിടിച്ചെടുത്തു. ട്വന്റി ട്വന്റി അടക്കമുള്ള മറ്റുള്ളവർ 22 പഞ്ചായത്തുകളിൽ അധികാരത്തിലെത്തിയിരുന്നു.
Also Read:രണ്ടാം ഘട്ടത്തിൽ കളി മാറി; പോളിങ് കുതിച്ചുയരുന്നു, നെഞ്ചിടിപ്പോടെ മുന്നണികൾ
152 ബ്ലോക്ക് പഞ്ചായത്തിൽ 110 ഇടത്തും എൽഡിഎഫിന് വിജയിക്കാനായപ്പോൾ 40 ഇടങ്ങളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ഒരിടത്ത് ബിജെപിയും അധികാരത്തിലുണ്ട്. ജില്ലാ പഞ്ചായത്തിൽ 14-ൽ 11 ഇടത്തും എൽഡിഎഫാണ് അധികാരത്തിൽ. മൂന്നിടത്ത് മാത്രമാണ് യുഡിഎഫിന് ഭരണം നേടാനായത്.സംസ്ഥാനത്ത് ആകെയുള്ള 87 നഗരസഭകളിൽ 44 ഇടങ്ങളിൽ മാത്രമാണ് എൽഡിഎഫിന് ഭരണത്തിൽ എത്താൻ കഴിഞ്ഞത്. 41 നഗരസഭകൾ യുഡിഎഫ് ഭരിക്കുമ്പോൾ പന്തളം, പാലക്കാട് നഗരസഭകളിൽ ബിജെപിയാണ് ഭരണത്തിൽ എത്തിയിരുന്നത്.
Read More:2020 ആവർത്തിക്കാൻ എൽഡിഎഫ്, തിരിച്ചുവരവിന് യുഡിഎഫ്, അട്ടിമറിയ്‌ക്കൊരുങ്ങി ബിജെപി; കൂട്ടിയും കിഴിച്ചും മുന്നണികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us