/indian-express-malayalam/media/media_files/2024/11/08/t50EiQkKnbMVRydfF73n.jpg)
Local Body Election Updates 2025
Local Body Election Updates 2025: തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തിന് ഇന്ന് തുടക്കം. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്ന്് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്നു മണി വരെ പത്രിക നൽകാവുന്നതാണ്. പത്രിക നൽകാൻ ഞായറാഴ്ച ഒഴികെ ഏഴു ദിവസമാണ് ലഭിക്കുക. ഈ മാസം 21 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 21 ന് വൈകീട്ട് മൂന്നു മണി വരെ പത്രിക സമർപ്പിക്കാവുന്നതാണ്.
Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1501 വാർഡുകൾ, ആർക്ക് അനുകൂലം ?
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 22 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 2020 ലെ തിരഞ്ഞെടുപ്പിൽ ആകെ 1,16,969 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. എന്നാൽ 74,835 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
Also Read:തദ്ദേശപ്പോരിലേക്ക് കേരളം; സർവ്വ സന്നാഹവുമായി മുന്നണികൾ, ഇക്കുറി തീപാറും
രണ്ട് ഘട്ടമായാണ് സംസ്ഥാത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഡിസംബർ ഒൻപതിനും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഡിസംബർ 11-നുമാണ് തിരഞ്ഞെടുപ്പ്. 13-നാണ് വോട്ടെണ്ണൽ.
Also Read:തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി, വോട്ടെണ്ണൽ ഡിസംബർ 13 ന്
ആകെയുള്ള 1200 എണ്ണത്തിൽ 1199 തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. 33,746 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 23,576 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ആകെ 2,84,30,761 വോട്ടർമാരാണുള്ളത്. 2841 പ്രവാസി വോട്ടർമാരാണുള്ളത്. 12035 സംവരണ വാർഡുകളാണുള്ളത്.
Read More:ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന് വീണ്ടും നോട്ടീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us