scorecardresearch

തദ്ദേശ തിരഞ്ഞെടുപ്പ്; പിപി ദിവ്യയ്ക്ക് ഇക്കുറി സീറ്റില്ല

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ ഏറെ രാഷ്ട്രീയ പ്രതിരോധത്തിലാക്കിയതിനെ തുടർന്നാണ് പിപി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത്

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ ഏറെ രാഷ്ട്രീയ പ്രതിരോധത്തിലാക്കിയതിനെ തുടർന്നാണ് പിപി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത്

author-image
WebDesk
New Update
news

പിപി ദിവ്യ

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥി പട്ടികയിൽ നിന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ ഒഴിവാക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് ബുധനാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ ഏറെ രാഷ്ട്രീയ പ്രതിരോധത്തിലാക്കിയതിനെ തുടർന്നാണ് പിപി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത്. 

Advertisment

Also Read:വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്ക്

നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചെങ്കിലും മെമ്പർ സ്ഥാനം രാജിവെച്ചിരുന്നില്ല. പിപി ദിവ്യയെ വീണ്ടും സ്ഥാനാർഥിയാക്കുന്നതിനെ ചൊല്ലി കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. കഴിഞ്ഞ തവണ കല്യാശേരി ഡിവിഷനിൽ നിന്നാണ് ദിവ്യ മത്സരിച്ചിരുന്നത്. ഇത്തവണ പിവി പവിത്രനാണ് കല്യാശേരിയിലെ സിപിഎം സ്ഥാനാർഥി.

Also Read:ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന് വീണ്ടും നോട്ടീസ്

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ എല്ലാ സീറ്റുകളിലേക്കും സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർഥി പട്ടികയിൽ പതിനാറ് പേരിൽ പതിമൂന്ന് പേരും പുതുമുഖങ്ങളാണ്. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. പിണറായി ഡിവിഷനിൽ നിന്നാണ് അനുശ്രീ മത്സരിക്കുന്നത്.

Advertisment

Also Read:കൊച്ചി കപ്പൽ അപകടം; 1277 കോടിയുടെ ബാങ്ക് ഗാരണ്ടി നല്‍കാമെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി

തിരഞ്ഞെടുപ്പിൽ വികസനം മാത്രമാണ് ചർച്ചയാകുന്നതെന്ന് സ്ഥാനാർഥി പ്രഖ്യാപന വേളയിൽ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ഭരണതുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Read More:തൊഴില്‍തട്ടിപ്പ്; തായ്‌ലന്റിൽ നിന്ന് ഡല്‍ഹിയെലെത്തിയ 14 മലയാളികളെ ഇന്ന് നാട്ടിലെത്തിക്കും

Cpm Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: