Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

തദ്ദേശ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുമായുമായി വിശദമായ ചർച്ച നടത്തിയെന്നും കമ്മിഷൻ വ്യക്തമാക്കി

ELECTION CAMPAIGN,LOCAL BODY ELECTION,LOCAL BODY POLLS,തദ്ദേശതെരഞ്ഞെടുപ്പ്,തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം,കൊട്ടിക്കലാശം

കൊച്ചി: തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്താൻ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ഡിസംബർ 31 ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തുമെന്നും ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും കമ്മിഷൻ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് പി.സി ജോർജ് എം.എൽ എ സമർപ്പിച്ച ഹർജിയിലാണ് കമ്മിഷൻ നിലപാടറിയിച്ചത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുമായുമായി വിശദമായ ചർച്ച നടത്തിയെന്നും കമ്മിഷൻ വ്യക്തമാക്കി.

പൊലീസ് അടക്കമുള്ളവരുമായും പ്രാരംഭ ചർച്ചകൾ നടത്തിയെന്നും തുടർനടപടികൾ ഉണ്ടാവുമെന്നും കമ്മിഷൻ അറിയിച്ചു. ഹർജി വിധി പറയാനായി കോടതി മാറ്റി.

Read More: കൊട്ടിക്കലാശമില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ ഇനി പേര് ചേര്‍ക്കുന്നതെപ്പോള്‍?

തദ്ദേശ തിരഞ്ഞെടുപ്പിലെ പൊലീസ് വിന്യാസം സംബസിച്ച് ഡിജിപിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് ചര്‍ച്ച നടത്തുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനം ഈ ചര്‍ച്ചകള്‍ക്കു ശേഷമാകും കൈക്കൊള്ളുക. ബുധനാഴ്ചയോ വ്യാഴാഴ്ചയോ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും.

തദ്ദേശ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ മതിയായ പൊലീസ് വിന്യാസം ഒരുക്കാനാകുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍. കോവിഡ് ജോലി ഭാരത്തിലാണ് പൊലീസും മറ്റുസര്‍ക്കാര്‍ ജീവനക്കാരും എന്നത് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

ബുധനാഴ്ചത്തെ മന്ത്രിസഭായോഗം കഴിഞ്ഞാലുടന്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവും എന്നാണ് സൂചന. ഡിസംബര്‍ 15നകം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. ഡിസംബര്‍ ആദ്യവാരമായിരിക്കും വോട്ടെടുപ്പ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Local body elections election commission says preparations are complete

Next Story
ശോഭ സുരേന്ദ്രൻ ബിഡിജെഎസിലേക്ക്?; യുഡിഫ് നേതൃത്വമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com