scorecardresearch

Local Body Election 2025: രണ്ടാം ഘട്ടത്തിൽ കളി മാറി; പോളിങ് കുതിച്ചുയരുന്നു, നെഞ്ചിടിപ്പോടെ മുന്നണികൾ

ഈ സ്ഥിതി തുടർന്നാൽ രണ്ടാം ഘട്ടത്തിൽ പോളിങ് 80 ശതമാനത്തിന് മുകളിലെത്തുമെന്നാണ് രാഷ്ട്രീയ നീരിക്ഷകരുടെ നിഗമനം

ഈ സ്ഥിതി തുടർന്നാൽ രണ്ടാം ഘട്ടത്തിൽ പോളിങ് 80 ശതമാനത്തിന് മുകളിലെത്തുമെന്നാണ് രാഷ്ട്രീയ നീരിക്ഷകരുടെ നിഗമനം

author-image
WebDesk
New Update
ELE2222

Kerala Local Body Election Phase 2 Polling Day Updates

Kerala Local Body Election Phase 2 Polling Day Updates: കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ, ഒന്നാം ഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി പോളിങ് കുതിച്ചുയരുന്നു. പോളിങ് ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ തന്നെ പത്ത് ശതമാനത്തിന് മുകളിലെത്തിയിരുന്നു. പിന്നിടുള്ള ഓരോ ഘട്ടത്തിലും പോളിങ് കുതിച്ചുയരുന്ന കാഴ്ചയാണ് വടക്കൻ കേരളത്തിലെ ഓരോ ജില്ലകളിൽ നിന്നും കാണാനായത്. 

Advertisment

Also Read:50 കടന്ന് പോളിങ് ശതമാനം; വടക്കൻ കേരളത്തിൽ കനത്ത പോളിങ്

പോളിങ് ഉച്ചയോട് അടുത്തപ്പോൾ തന്നെ അൻപത് ശതമാനത്തിന് മുകളിലെത്തി. മലപ്പുറം ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ഓരോ മണിക്കൂറിലും മലപ്പുറത്ത് പോളിങ് ശതമാനം ഗണ്യമായി ഉയരുന്ന കാഴ്ചയാണ് കണ്ടത്. മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ പോളിങ് ഉയരുന്ന കാഴ്ചയാണ് കാണാനാവുന്നത്. 

പോളിങ് ഏറ്റവും കുറവ് കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. ഉച്ച പിന്നിടുമ്പോഴും ഈ ജില്ലകളിൽ പോളിങ് 49 ശതമാനത്തിൽ എത്തി നിൽക്കുകയാണ്. അതേസമയം, ഒന്നാം ഘട്ടത്തിലെ വോട്ടെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഈ ജില്ലകളിലും മികച്ച പോളിങ്ങാണ് ഇതുവരെ റിപ്പോർട്ട് ചെയ്യുന്നത്. 

Also Read:പോളിങ് ദിനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തി പിണറായി; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി ചെന്നിത്തല

നേരത്തെ ഒന്നാം ഘട്ടത്തിൽ ആദ്യ രണ്ട് മണിക്കൂറിൽ സംസ്ഥാനത്ത് 9.03 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ, രണ്ടാം ഘട്ടത്തിൽ ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ പോളിങ് 10 ശതമാനത്തിന് മുകളിൽ കടക്കുന്ന കാഴ്ചയാണ് കാണാനായത്. ഈ സ്ഥിതി തുടർന്നാൽ രണ്ടാം ഘട്ടത്തിൽ പോളിങ് 80 ശതമാനത്തിന് മുകളിലെത്തുമെന്നാണ് രാഷ്ട്രീയ നീരിക്ഷകരുടെ നിഗമനം. 

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12,391 വാർഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) ഇന്ന് (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.

Also Read:വിശ്വാസികളുടെ പിന്തുണ സർക്കാരിനുണ്ട്; പോളിങ് ദിനത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

ആകെ 1,53,37,176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷന്മാർ - 72,46,269, സ്ത്രീകൾ - 80,90,746, ട്രാൻസ്ജെൻഡർ - 161). 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ 38,994 സ്ഥാനാർഥികളാണ് (18,974 പുരുഷന്മാരും 20,020 സ്ത്രീകളും) മത്സരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 28,274-ഉം, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3,742-ഉം, ജില്ലാ പഞ്ചായത്തിലേക്ക് 681-ഉം, മുനിസിപ്പാലിറ്റികളിലേക്ക് 5,546-ഉം, കോർപ്പറേഷനുകളിലേക്ക് 751-ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

Read More:വോട്ട് രേഖപ്പെടുത്തി പ്രമുഖർ; പ്രതീക്ഷയോടെ മുന്നണികൾ

Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: